റോഡരികില്‍ യുവതിയുടെ മൃതദേഹം കഴുത്തറുത്ത നിലയില്‍; സമീപത്തുനിന്ന് വെട്ടുകത്തിയും മദ്യകുപ്പിയും കണ്ടെത്തി
സ്വന്തം ലേഖകൻ
പാലക്കാട് : റോഡരികില്‍ യുവതിയുടെ മൃതദേഹം കഴുത്തറുത്ത നിലയില്‍ കണ്ടെത്തി. പുതുനഗരം ചോറക്കോടാണ് മൃതദേഹം കഴുത്തറുത്ത നിലയില്‍ കണ്ടെത്തിയത്.
ഏകദേശം 40 വയസ്സ് പ്രായം തോന്നിക്കുന്ന സ്ത്രീയാണ് കൊല്ലപ്പെട്ടതെന്നാണ് പൊലീസ് നിഗമനം.
ഇന്ന് രാവിലെ ആറ് മണിയോടെയാണ് സംഭവം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മരിച്ച ആളുടെ പേര് വിവരങ്ങള്‍ ലഭ്യമായിട്ടില്ല. തമിഴ്‌നാട്ടുകാരി ആണോയെന്ന് സംശയമുണ്ട്.
മൃതദേഹത്തിന് സമീപത്ത് നിന്ന് മദ്യക്കുപ്പിയും വെട്ടുകത്തിയും കണ്ടെടുത്തിട്ടുണ്ട്. ആറ് മാസം മുമ്പാണ് പ്രദേശത്ത് സ്ത്രീ താമസം തുടങ്ങിയത്. ഇന്നലെ രാത്രി സത്രീയെ പരിസരത്ത് കണ്ടതായി നാട്ടുകാര്‍ പറയുന്നു.
കൂടെ ഒരു പുരുഷനും ഉണ്ടായിരുന്നതായാണ് ലഭിക്കുന്ന വിവരം. ഇയാള്‍ക്കായി പൊലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ച് വരികയാണ്.
Third Eye News Live
0