വനിത ഹോംഗാർഡ് ഒഴിവ്; ഇപ്പോൾ അപേക്ഷിക്കാം

വനിത ഹോംഗാർഡ് ഒഴിവ്; ഇപ്പോൾ അപേക്ഷിക്കാം

സ്വന്തം ലേഖകൻ

കോട്ടയം: എറണാകുളം ജില്ലയിലെ കേരള ഹോംഗാർഡ്‌സിന്റെ വനിത ഹോംഗാർഡുകളുടെ ഒഴിവ് നികത്തുന്നതിനായി യോഗ്യത പരിശോധനയും കായികക്ഷമത പരീക്ഷയും നടത്തുന്നു. താൽപര്യമുള്ളവർ ഒക്‌ടോബർ 10നകം എറണാകുളം ജില്ലാ ഫയർ ഓഫീസിൽ അപേക്ഷ നൽകണം.

കര-നാവിക-വ്യോമ സേന, പാരാമിലിട്ടറി, സൈനിക, അർദ്ധസൈനിക വിഭാഗം, പൊലീസ്, ഫോറസ്റ്റ്, എക്‌സൈസ്, ജയിൽ എന്നീ യൂണിഫോം സർവീസിൽനിന്ന് വിരമിച്ച, പത്താംക്ലാസ് ജയിച്ചവർക്ക് അപേക്ഷിക്കാം. 10-ാംക്ലാസ് ജയിച്ചവരുടെ അഭാവത്തിൽ ഏഴാംക്ലാസുകാരെയും പരിഗണിക്കും. പ്രായപരിധി 35-58. നിലവിൽ സർക്കാർ സർവീസിൽ ജോലിയുള്ളവർ അപേക്ഷിക്കേണ്ടതില്ല. പ്രതിദിനം 780 രൂപയാണ് വേതനം. വിശദവിവരവും അപേക്ഷ ഫോറവും എറണാകുളം ഗാന്ധിനഗറിലുള്ള ജില്ലാ ഫയർ ഓഫീസിൽ ലഭിക്കും. ഫോൺ: 0484 2207710, 9497920154.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group