play-sharp-fill
ളാക്കാട്ടൂർ എം.ജി.എം ഹയർ സെക്കണ്ടറി സ്കൂൾ 75 ന്റെ നിറവിൽ ; രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ നാമധേയത്തിൽ 1948 ൽ സ്ഥാപിതമായ സ്കൂൾ വികസന വഴികൾ പിന്നിട്ട് ഇന്ന് ആയിരക്കണക്കിന് വിദ്യാർഥികൾ പഠിക്കുന്ന സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട സ്കൂളുകളിലൊന്ന്

ളാക്കാട്ടൂർ എം.ജി.എം ഹയർ സെക്കണ്ടറി സ്കൂൾ 75 ന്റെ നിറവിൽ ; രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ നാമധേയത്തിൽ 1948 ൽ സ്ഥാപിതമായ സ്കൂൾ വികസന വഴികൾ പിന്നിട്ട് ഇന്ന് ആയിരക്കണക്കിന് വിദ്യാർഥികൾ പഠിക്കുന്ന സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട സ്കൂളുകളിലൊന്ന്

സ്വന്തം ലേഖകൻ

കൂരോപ്പട : ളാക്കാട്ടൂർ എം.ജി.എം എൻ.എസ്.എസ് ഹയർ സെക്കണ്ടറി സ്കൂൾ 75 ന്റെ നിറവിൽ. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ നാമധേയത്തിൽ 1948 ൽ സ്ഥാപിതമായ സ്കൂൾ വികസന വഴികൾ പിന്നിട്ട് ഇന്ന് ആയിരക്കണക്കിന് വിദ്യാർഥികൾ പഠിക്കുന്ന സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട സ്കൂളുകളിലൊന്ന് ആയി മാറിയിരിക്കുകയാണ്.

പഠനരംഗത്തും കലാകായിക രംഗത്തും എം.ജി.എം ഹയർ സെക്കൻഡറി സ്കൂൾ മുൻപന്തിയിലാണ്. ളാക്കാട്ടൂർ 231 നമ്പർ എൻ.എസ്.എസ്. കരയോഗത്തിന്റെ പ്രസിഡന്റായ കെ.ബി ദിവാകരൻ നായർ സ്കൂൾ മാനേജരായും കെ.കെ ഗോപകുമാർ പ്രിൻസിപ്പലും സ്വപ്ന ബി നായർ ഹെഡ്മിസ്ട്രസ്സായും നേതൃത്വം നൽകി പ്രവർത്തിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരു വർഷം നീണ്ടുനിൽക്കുന്ന പ്ലാറ്റിനം ജൂബിലി ആഘോഷത്തിനാണ് രൂപം നൽകിയിരിക്കുന്നത്. ആഗസ്റ്റിൽ ആഘോഷ പരിപാടികൾക്ക് തുടക്കമാകും. ആഘോഷങ്ങളുടെ ഭാഗമായുള്ള സ്വാഗത സംഘ രൂപീകരണം സ്കൂളിൽ നടന്നു. ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡൻറ് രാധാ വി നായർ സ്വാഗത സംഘ രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തു.

സ്കൂൾ മാനേജർ കെ.ബി ദിവാകരൻ നായർ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഗോപി ഉല്ലാസ്, പഞ്ചായത്ത് അംഗങ്ങളായ അനിൽ കൂരോപ്പട, മഞ്ജു കൃഷ്ണകുമാർ, സന്ധ്യാ സുരേഷ്, സന്ധ്യ ജി നായർ, റ്റി.ജി മോഹനൻ, പി.എസ് രാജൻ, അമ്പിളി മാത്യൂ സ്വപ്നാ ബി. നായർ, ഗിരീഷ് എം.ജി തുടങ്ങിയവർ പ്രസംഗിച്ചു. 1001 അംഗ സ്വാഗത സംഘം രൂപീകരിച്ചു. വിവിധ സബ്ബ് കമ്മിറ്റികൾക്കും രൂപം നൽകി.