Spread the love

തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളുടെ ചുമതല ഇൻസ്പെക്ടർമാർക്ക് നല്‍കിയതോടെ സ്റ്റേഷനുകളുടെ നിഷ്പക്ഷതയും ഊർജവും നഷ്ടപ്പെട്ടുവെന്ന് പോലീസ് ഉന്നതതല സമിതി റിപ്പോർട്ട്.

video
play-sharp-fill

ലോക്നാഥ് ബെഹ്റ പോലീസ് മേധാവി ആയിരുന്ന കാലത്താണ് സ്റ്റേഷൻ ചുമതല ഇൻസ്പെക്ടർമാർക്ക് നല്‍കിയത്.എന്നാല്‍ ഈ പരീക്ഷണം വിജയിച്ചില്ലെന്നാണ് പോലീസ് ഉന്നതതല സമിതിയുടെ റിപ്പോർട്ട്.മുൻ

ഡിജിപി കെ.പത്മകുമാർ, ഐജി അനൂപ് കുരുവിള ജോണ്‍, ഡിഐജി എസ്.ഹരിശങ്കർ എന്നിവർ അംഗങ്ങളായ കഴിഞ്ഞ സർക്കാർ നിയോഗിച്ച സമിതിയുടേതാണ് റിപ്പോർട്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സമിതി ചൂണ്ടിക്കാട്ടിയ അഞ്ച് കാര്യങ്ങള്‍
കേരളത്തില്‍ അകെയുള്ള 484 പൊലീസ് സ്റ്റേഷനുകളില്‍ 108 എണ്ണത്തില്‍ ഇൻസ്പെക്ടർ സംവിധാനം നിലനിർത്താമെന്നാണ് സമിതിയുടെ ശുപാർശ.ജില്ലാ ആസ്ഥാനത്തുള്ളവയും വിവിഐപി സന്ദർശനം,

കേസുകളുടെ ബാഹുല്യം തുടങ്ങി 8 മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കി പ്രത്യേക വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയവയാണ് ഈ സ്റ്റേഷനുകള്‍