play-sharp-fill
തലശ്ശേരി കുയ്യാലിയിൽ വാടക ക്വാട്ടേഴ്‌സിൽ നിന്നും 10.05 ഗ്രാം എംഡിഎംഎയുമായി യുവതി അറസ്റ്റിൽ; രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ പരിശോധനയിലാണ് യുവതിയെ പിടികൂടിയത്; കൂടാതെ 6 മൊബൈൽ ഫോണുകളും മയക്കുമരുന്ന് ഉപയോഗിക്കുന്ന ഉപകരണങ്ങളും 4800 രൂപയും കണ്ടെടുത്തു

കണ്ണൂര്‍: തലശ്ശേരി കുയ്യാലിയിൽ വാടക ക്വാർട്ടേഴ്സിൽ നിന്നും 10.05 ഗ്രാം എംഡിഎംഎയുമായി യുവതി അറസ്റ്റിൽ. ചാലിൽ സ്വദേശിനിയും കുയ്യാലിയിലെ ക്വാട്ടേഴ്സിലെ താമസക്കാരിയുമായ പി. കെ റുബൈദ ( 37 ) യാണ് പിടിയിലായത്.

തലശ്ശേരി കുയ്യാലിയിൽ വാടക ക്വാട്ടേഴ്സ് കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപ്പന നടത്തുന്നൂണ്ടെന്ന രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് യുവതിയെ പിടികൂടിയത്.

ക്വാട്ടേഴ്സിൽ നടത്തിയ പരിശോധനയിലാണ് 10.05 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തത്. തലശ്ശേരി പൊലീസാണ് പരിശോധന നടത്തി യുവതിയെ അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എസ് ഐ ടി കെ അഖിലിന്‍റെ നേതൃത്വത്തിൽ നട ത്തിൽ നടത്തിയ പരിശോധനയിൽ എംഡി എം എ കൂടാതെ ആറ് മൊബൈൽ ഫോണുകളും മയക്ക്മരുന്ന് ഉപയോഗിക്കുന്ന ഉപകരണങ്ങളും 4800 രൂപയും പൊലീസ് പിടിച്ചെടുത്തു.

തുടര്‍ന്ന് റുബൈദയെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.