Spread the love

അകാലത്തിൽ പൊലിഞ്ഞ ചലച്ചിത്ര സംവിധായകൻ ജോളിമസിന് ആദരാഞ്ജലികൾ അർപ്പിച്ച് പുലരി ടീവി കുടുംബം. തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ സംഘടിപ്പിച്ച അനുസ്മരണ ചടങ്ങ് പ്രശസ്ത ചലച്ചിത്ര സംവിധായകൻ ടിഎസ് സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു. ഫിലിം പിആർഓ അജയ് തുണ്ടത്തിൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രേംനസീർ സുഹൃത് സമിതി സംസ്ഥാന സെക്രട്ടറി തെക്കൻസ്റ്റാർ ബാദുഷ ആമുഖ പ്രസംഗം നടത്തി.

video
play-sharp-fill

മതമൈത്രി സംഗീതജ്ഞൻ ഡോ. വാഴമുട്ടം ചന്ദ്രബാബു അനുസ്‌മരണ ഗാനമാലപിച്ച് തുടങ്ങിയ ചടങ്ങിൽ വഞ്ചിയൂർ പ്രവീൺകുമാർ, മായാ വിശ്വനാഥ്, സൈനുലാബ്‌ധീൻ, ഷംസ് ആബ്ദീൻ, പനച്ചമൂട് ഷാജഹാൻ, ഡോ. ഗീതാ ഷാനവാസ്, സിവി പ്രേംകുമാർ, എം രാധാകൃഷ്ണൻ, ദീപാ സുരേന്ദ്രൻ, അജയ് വെള്ളരിപ്പണ, ഡോ ഷാനവാസ്, എംഎച്ച് സുലൈമാൻ, ജാസ്മിൻ, വിനയചന്ദ്രൻ, അലോഷ്യസ് പെരേര, ഗോപൻ ശാസ്തമംഗലം, നസീർ മണക്കാട്, മുജീബ് റഹ്‌മാൻ, ശാരിക നായർ, സ്വപ്‌ന ക്രിസ്റ്റി, ഹരി സർഗ്ഗം, മഞ്ജിത്, സുശീലാകുമാരി, ശങ്കരൻകുട്ടി നായർ, ജയദേവൻ, സുഗത തുടങ്ങിയവർ ജോളിമസിനെ അനുസ്‌മരിച്ച് സംസാരിച്ചു.