എംഎം ലോറൻസിന്റെ മൃതദേഹം മെഡിക്കൽ കോളേജിന് കൈമാറരുന്നത് ഹൈക്കോടതി തടഞ്ഞു; മൃതദേഹം മോർച്ചറിയിൽ സൂക്ഷിക്കാർ നിർദേശം; മകൾ ആശ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു; ഈ ഹർജിയിലാണ് നിർദേശമുണ്ടായത്
കൊച്ചി:അന്തരിച്ച സിപിഎം നേതാവ് എംഎം ലോറൻസിന്റെ മൃതദേഹം മെഡിക്കൽ കോളജിന് കൈമാറുന്നത് ഹൈക്കോടതി തടഞ്ഞു. മൃതദേഹം മോർച്ചറിയിൽ സൂക്ഷിക്കാർ കോടതി നിർദേശിച്ചു.
മൃതദേഹം മെഡിക്കൽ കോളജിന് നൽകാനുള്ള തീരുമാനത്തിനെതിരെ മകൾ ആശ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഈ ഹർജിയിലാണ് നിർദേശമുണ്ടായത്.മകളുടെ പരാതി പരിശോധിക്കണമെന്ന് കോടതി പറഞ്ഞു.
ലോറൻസിന്റെ മൃതദേഹം മെഡിക്കൽ കോളജിന് കൈമാറരുതെന്നും മൃതദേഹം ആശുപത്രിക്ക് കൈമാറാൻ ലോറൻസ് പറഞ്ഞിരുന്നില്ലെന്നുമാണ് മകൾ നൽകിയ ഹർജിയിലുള്ളത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഹർജി ഹൈക്കോടതി ഉച്ചയ്ക്ക് ശേഷമാണ് പരിഗണിച്ചത്..
ലോറൻസിന്റെ മൃതദേഹം ഇന്ന് കളമശ്ശേരി മെഡിക്കൽ കോളജിന് കൈമാറുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്.
എറണാകുളം ടൗൺ ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള മുതിർന്ന സിപിഎം നേതാക്കൾ എം.എം.ലോറൻസിന് അന്ത്യാഞ്ജലി അർപ്പിച്ചു.
വൈകുന്നേരം നാലു മണിയോടെ മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജിന് കൈമാറുമെന്നുമായിരുന്നു സിപിഎം അറിയിപ്പ്.
എന്നാൽ മെഡിക്കൽ കോളേജിന് കൈമാറുന്നതിനെതിരെയാണ് മകൾ ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്