Spread the love

കോട്ടയം: ജനവിധി പുറത്തുവരാന്‍ ഇനി 24 മണിക്കൂര്‍ മാത്രം അവശേഷിച്ചിരിക്കേ പുതിയ സര്‍ക്കാരില്‍ കോട്ടയത്തു നിന്ന്‌ ആരൊക്കെ മന്ത്രിയാകുമെന്ന ചര്‍ച്ച സജീവമായി. കോട്ടയത്ത്‌ വലിയ വിജയ പ്രതീക്ഷയിലാണ്‌ ഇടത്‌- വലത്‌ മുന്നണികള്‍.
ഏഴു സീറ്റുകളാണു യു.ഡി.എഫ്‌. പ്രതീക്ഷിക്കുന്നത്‌. ആറു സീറ്റ്‌ എല്‍.ഡി.എഫ്‌ സ്വപ്‌നം കാണുന്നു. ഒരു സീറ്റ്‌ എല്‍.ഡി.എയും പ്രതീക്ഷിക്കുന്നുണ്ട്‌. നിലവില്‍ വിജയിച്ച ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍, ഏറ്റുമാനൂര്‍ വൈക്കം സീറ്റുകള്‍ക്കു പുറമേ പാലാ സീറ്റ്‌ ജോസ്‌ കെ. മാണിയിലൂടെ പിടിച്ചെടുക്കുമെന്നു എല്‍.ഡി.എഫ്‌. കണക്കുകൂട്ടുന്നു.

video
play-sharp-fill

എല്‍.ഡി.എഫിനു ഭരണം കിട്ടുന്ന സാഹചര്യം കൂടിയുണ്ടായാല്‍ അടുത്ത മന്ത്രി സഭയില്‍ കോട്ടയത്തു നിന്നു വി.എന്‍. വാസവനും ജോസ്‌ കെ മാണിയും ഉണ്ടാകും.
എക്‌സിറ്റ്‌ പോള്‍ കൂട്ടത്തോടെ യുഡിഎഫ്‌ തരംഗമാണു പ്രവച്ചിരിക്കുന്നില്‍ ജില്ലയിലെ യു.ഡി.എഫ്‌ ക്യാമ്പ്‌ ആവേശത്തിലാണ്‌. വൈക്കവും കാഞ്ഞിരപ്പള്ളിയും ഒഴികെ മുഴുവന്‍ സീറ്റുകള്‍ വിജയം ഉറപ്പെന്നാണ്‌ യു.ഡി.എഫിന്റെ അവസാന കണക്ക്‌.

യു.ഡി.എഫ്‌. തരംഗമാണെങ്കില്‍ കാഞ്ഞിരപ്പള്ളിയും വൈക്കവും വീണേക്കാം. കോട്ടയത്തും പുതുപ്പള്ളിയിലും 30,000 വോട്ടിനുമേല്‍ ഭൂരിപക്ഷവും യു.ഡി.എഫ്‌. പ്രതീക്ഷിക്കുന്നുണ്ട്‌.
പ്രതീക്ഷിച്ച വിയജം നേടി യു.ഡി.എഫ്‌ അധികാരത്തില്‍ വന്നാല്‍ മുന്‍ ആഭ്യന്തര മന്ത്രികൂടിയായ തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ ഉറപ്പായും മന്ത്രി സ്‌ഥാനത്തുണ്ടാകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുവാക്കുടെ പ്രതിനിധി എന്ന നിലയില്‍ ചാണ്ടി ഉമ്മനും മന്ത്രിസ്‌ഥാനത്തേക്കു വരാന്‍ സാധ്യതയേറെയാണ്‌. ഉമ്മന്‍ ചാണ്ടിയുടെ മകന്‍ എന്ന പരിഗണന ഇവിടെ പ്രതിഫലിക്കാനും ഇടയുണ്ട്‌. കോട്ടയത്തു നിന്നു മന്ത്രി സ്‌ഥാനം സ്വപ്‌നം കാണുന്ന രണ്ടുപേര്‍ മോന്‍സ്‌ ജോസഫും മാണി സി. കാപ്പനുമാണ്‌. നിലവില്‍ ഒരു മന്ത്രിസ്‌ഥാനം മാത്രമാണു കേരളാ കോണ്‍ഗ്രസ്‌ ജോസഫ്‌ ഗ്രൂപ്പിനു നല്‍കുക.
ജോസഫ്‌ ഗ്രൂപ്പ്‌ രണ്ടാമതൊരു മന്ത്രിസ്‌ഥാനത്തിനായി ആഞ്ഞുപിടിക്കുന്നുമുണ്ട്‌. അതേസമയം, പാലായില്‍ നിന്നു വിയിച്ചാല്‍ തന്നെ മന്ത്രിയാക്കുമെന്ന പ്രതീക്ഷയിലാണു മാണി സി. കാപ്പന്‍.
എക്‌സിറ്റ്‌ പോളുകളുടെ ഫലത്തെ തള്ളിയും അനുകൂലിച്ചും നേതാക്കള്‍ രംഗത്ത്‌ വന്നതോടെ വരുന്ന മണിക്കൂറുകള്‍ സ്‌ഥാനാര്‍ത്ഥികര്‍ക്കും നേതാക്കള്‍ക്കും ഉറക്കമില്ലാത്ത രാത്രികളായിരിക്കും സമ്മാനിക്കുക. ഒരു വശത്ത്‌ ഭൂരിപക്ഷത്തിന്റെ കണക്കുകള്‍ കൂട്ടുന്നതിനിടെ.കഷ്‌ടിച്ചു ജയിച്ചാല്‍ മതിയെന്ന്‌ ചിന്തിക്കുന്ന നേതാക്കളും പ്രതീക്ഷ വെച്ചുപുലര്‍ത്തുന്നത്‌.

കോട്ടയത്ത്‌ ഏറ്റവും ശക്‌തമായ മത്സരം നടന്ന ഏറ്റുമാനൂരില്‍ നിലവിലെ എം.എല്‍.എയും മന്ത്രിയുമായ വി.എന്‍.വാസവന്‍ വിജയിക്കുമെന്ന്‌ ഒരു എക്‌സിറ്റ്‌ പോള്‍ മാത്രമാണ്‌ പറഞ്ഞിരിക്കുന്നത്‌. ബാക്കി എല്ലാ എക്‌സിറ്റ്‌ പോള്‍ ഫലങ്ങളും നാട്ടകം സുരേഷിനാണു വിജയം പ്രവചിക്കുന്നത്‌.അതുപോലെ ശ്രദ്ധേയമായ മത്സരം നടന്ന പാലായില്‍ പല എക്‌സിറ്റ്‌ പോളുകളും മൂന്നു സ്‌ഥാനാര്‍ഥികള്‍ക്കും വിജയം പറയുന്നുണ്ട്‌.

നാല്‌ എക്‌സിറ്റ്‌ പോളുകള്‍ യു.ഡി.എഫ്‌. സ്‌ഥാനാര്‍ത്ഥി മാണി സി.കാപ്പന്‌ വിജയം പറയുമ്പോള്‍ മൂന്നു എക്‌സിറ്റ്‌ പോളുകള്‍ എല്‍.ഡി.എഫ്‌. സ്‌ഥാനാര്‍ത്ഥി ജോസ്‌ കെ. മാണിയുടെയും ഒരു എക്‌സിറ്റ്‌പോള്‍ എന്‍്‌ഡി.എ. സ്‌ഥാനാര്‍ഥി ഷോണ്‍ ജോര്‍ജിന്റെയും വിജയം പ്രവചിക്കുന്നു.
എല്ലാ എക്‌സിറ്റ്‌ പോളുകളും കോട്ടയം, പുതുപ്പള്ളി, കടുത്തുരുത്തി മണ്ഡലങ്ങള്‍ യു.ഡി.എഫിനും വൈക്കം, കാഞ്ഞിരപ്പള്ളി മണ്ഡലങ്ങള്‍ എല്‍.ഡി.എഫിനുമാണു പ്രവചിച്ചിരിക്കുന്നത്‌. മറ്റ്‌ എല്ലാ മണ്ഡലങ്ങളിലും ഇരു മുന്നണികളുടെയും വിജയം എക്‌സിറ്റ്‌ പോള്‍ പ്രവചിക്കുന്നുണ്ട്‌.