play-sharp-fill
മൂലവട്ടം കുറ്റിക്കാട് ദേവീക്ഷേത്രത്തിലെ അശ്വതി മഹോത്സവവും പൊങ്കാലയും ഏപ്രിൽ മൂന്നിന് ;  അലങ്കാര പൂജ,  തിരുനാൾ സദ്യ, താലപ്പൊലിയും രഥഘോഷയാത്രയും മഹോത്സവത്തോടനുബന്ധിച്ച് നടക്കും

മൂലവട്ടം കുറ്റിക്കാട് ദേവീക്ഷേത്രത്തിലെ അശ്വതി മഹോത്സവവും പൊങ്കാലയും ഏപ്രിൽ മൂന്നിന് ; അലങ്കാര പൂജ, തിരുനാൾ സദ്യ, താലപ്പൊലിയും രഥഘോഷയാത്രയും മഹോത്സവത്തോടനുബന്ധിച്ച് നടക്കും

സ്വന്തം ലേഖകൻ

കോട്ടയം : മൂലവട്ടം ശ്രീ കുറ്റിക്കാട്ട് ദേവീ ക്ഷേത്രത്തിലെ പ്രശസ്തമായ അശ്വതി തിരുനാൾ മഹോത്സവവും, പൊങ്കാലയും ഏപ്രിൽ മൂന്ന് ഞായറാഴ്ച നടക്കും.


രാവിലെ ഗണപതിഹോമം, പൊങ്കാല, 25 കലശം, അലങ്കാര പൂജ, വിശേഷാൽ ഭഗവതി സേവ, തിരുനാൾ സദ്യ, താലപ്പൊലി, ഘോഷയാത്ര, ഇരട്ട ഗരുഡൻ, സർപ്പം പാട്ട്, ഗുരുതി തുടങ്ങിയ ചടങ്ങുകളോടെയാണ് ഇത്തവണ അതി വിപുലമായ രീതിയിൽ
അശ്വതി തിരുനാൾ മഹോത്സവം സംഘടിപ്പിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാവിലെ 9 മണിക്ക് നടക്കുന്ന പൊങ്കാല തുടർന്ന് ശത കലശാഭിഷേകം നടക്കും. ഉച്ചക്ക് 12.30ന് തിരുനാൾ സദ്യ. തുടർന്ന് വൈകിട്ട് ഏഴു മണിക്ക് ഇരട്ട ഗരുഡൻ വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് താലപ്പൊലിയും, രഥഘോഷയാത്രയും നടക്കുക.

ചടങ്ങുകൾക്ക് ക്ഷേത്രം മേൽശാന്തി അറക്കൽ മഠം ബ്രഹ്മശ്രീ. സുധീഷ് ശാന്തി, ജിതിൻ ശാന്തി എന്നിവർ മുഖ്യകാർമികത്വം വഹിക്കും.