കോട്ടയം നഗരത്തിൽ പതിനാലുകാരനായ ഗുണ്ട വിലസുന്നു; നാടും നഗരവും വിറപ്പിക്കുന്ന കുട്ടി ഗുണ്ട ഇന്നലെ രാത്രി കെ എസ് ആർ ടി സിക്ക് സമീപം ആനന്ദ് തീയറ്റർ കോംപ്ലക്‌സിൽ ബിയർ ബോട്ടിൽ പൊട്ടിച്ച് പൊലീസിനും സ്ത്രീകൾക്കും നേരെ അക്രമം നടത്തി; വലഞ്ഞ് പൊലീസും തീയറ്റർ ജീവനക്കാരും

കോട്ടയം നഗരത്തിൽ പതിനാലുകാരനായ ഗുണ്ട വിലസുന്നു; നാടും നഗരവും വിറപ്പിക്കുന്ന കുട്ടി ഗുണ്ട ഇന്നലെ രാത്രി കെ എസ് ആർ ടി സിക്ക് സമീപം ആനന്ദ് തീയറ്റർ കോംപ്ലക്‌സിൽ ബിയർ ബോട്ടിൽ പൊട്ടിച്ച് പൊലീസിനും സ്ത്രീകൾക്കും നേരെ അക്രമം നടത്തി; വലഞ്ഞ് പൊലീസും തീയറ്റർ ജീവനക്കാരും

സ്വന്തം ലേഖകൻ
കോട്ടയം: കോട്ടയം നഗരത്തിൽ പതിനാലുകാരനായ ഗുണ്ട വിലസുന്നു; നാടും നഗരവും വിറപ്പിക്കുന്ന കുട്ടി ഗുണ്ട ഇന്നലെ രാത്രി കെ എസ് ആർ ടി സിക്ക് സമീപം ആനന്ദ് തീയറ്റർ കോംപ്ലക്‌സിൽ ബിയർ ബോട്ടിൽ പൊട്ടിച്ച് പൊലീസിനും സ്ത്രീകൾക്കും നേരെ അക്രമം നടത്തി. കാരാപ്പുഴ സ്വദേശിയായ കുട്ടി ​ഗുണ്ട രണ്ട് വർഷമായി മോഷണമടക്കം നിരവധി ക്രിമിനൽ പ്രവർത്തനങ്ങളിൽ പങ്കാളിയെന്ന് അന്വേഷണ ഉദ്യോ​ഗസ്ഥർ.

കത്തിയും പൊട്ടിച്ച ബിയർ ബോട്ടിലുമായി അസഭ്യം വിളിയോടെ തീയറ്ററിലെത്തിയ അക്രമി തീയറ്ററിലെ ജീവനക്കാർക്കും, കാണിക്കൾക്കും ഭീഷണിയായിരിക്കുകയാണ്. പൊലീസ് എത്തി പ്രതിയെ പിടികൂടിയെങ്കിലും പ്രായപൂർത്തിയാകാത്ത കുട്ടിയെ എന്ത് ചെയ്യണമെന്നറിയാതെ പൊലീസും ആശങ്കയിലാണ്.

സ്ഥിരമായി തീയറ്ററിൽ എത്തി അക്രമം നടത്തുകയും അസഭ്യം പറയുകയും ചെയ്യുന്നതാണ് പതിനാലുകാരന്റെ പരിപാടി. നേരത്തെ തീയറ്ററിൽ നിരന്തരം അക്രമമുണ്ടായതിന്റെ പശ്ചാത്തലത്തിൽ തീയറ്ററിൽ ഈ കുട്ടി ​ഗുണ്ടയ്ക്ക് ടിക്കറ്റ് കൊടുക്കുന്നത് നിർത്തിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ, തീയറ്ററിൽ എത്തുന്ന മറ്റ് പ്രേക്ഷകരെക്കണ്ട് ടിക്കറ്റ് എടുപ്പിച്ച ശേഷം സിനിമയ്ക്കു കയറുന്നതായിരുന്നു പതിനാലുകാരൻ്റെ രീതി. തീയറ്ററിൽ കയറിയ ശേഷം പ്രേക്ഷകരിൽ നിന്നും പണപ്പിരിവും നടത്തിയിരുന്നു.

ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെ തീയറ്ററിൽ എത്തിയ പതിനാലുകാരൻ ജീവനക്കാരെ ഭീഷണിപ്പെടുത്തി. തുടർന്നു തീയറ്റർ അധികൃതർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തിയതോടെ റോഡിൽ കിടന്ന ബിയർ കുപ്പി പൊട്ടിച്ച് പൊലീസുകാരെ കുത്താൻ ശ്രമിച്ചു.

സംഘർഷം രൂക്ഷമായതോടെ പതിനാലുകാരനെ സ്റ്റേഷനിലേയ്ക്കു കൂട്ടിക്കൊണ്ടു പോയി. എന്നാൽ, പ്രായപൂർത്തിയാകാത്ത കുട്ടിയായതിനാൽ തങ്ങൾക്ക് ഒന്നും ചെയ്യാനാവില്ലെന്നായിരുന്നു പൊലീസിന്റെ നിലപാട്. തുടർന്നു കുട്ടിയെ സ്റ്റേഷനിൽ നിന്നും പൊലീസ് സംഘം വിട്ടയക്കുകയായിരുന്നു.