play-sharp-fill
കുറ്റാലം കൊട്ടാരത്തിലെ മദ്യശേഖരം: കെയര്‍ ടേക്കര്‍ക്ക് സസ്പെന്‍ഷന്‍; രണ്ട് താത്കാലിക ജീവനക്കാരെ പുറത്താക്കി

കുറ്റാലം കൊട്ടാരത്തിലെ മദ്യശേഖരം: കെയര്‍ ടേക്കര്‍ക്ക് സസ്പെന്‍ഷന്‍; രണ്ട് താത്കാലിക ജീവനക്കാരെ പുറത്താക്കി

സ്വന്തം ലേഖിക

കൊല്ലം: തമിഴ്നാട്ടില്‍ സ്ഥിതി ചെയ്യുന്ന കുറ്റാലം കൊട്ടാരത്തില്‍ നിന്ന് 143 കുപ്പി വിദേശ മദ്യം കണ്ടെത്തിയ സംഭവത്തില്‍ പൊതുമരാമത്ത് വകുപ്പ് കെയര്‍ ടേക്കര്‍ക്ക് സസ്പെന്‍ഷന്‍.


കൊട്ടാരത്തിന്റെ അധിക ചുമതല വഹിക്കുന്ന അച്ചന്‍കോവില്‍ റസ്റ്റ് ഹൗസിലെ കെയര്‍ടേക്കര്‍ ബി. ഗോപകുമാറിനെയാണ് സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് താത്കാലിക ജീവനക്കാരെ ജോലിയില്‍ നിന്ന് പുറത്താക്കി. കഴിഞ്ഞ 15ന് വൈകിട്ട് പുനലൂരിലെ പൊതുമരാമത്ത് വകുപ്പ് (കെട്ടിടം) അസി. എക്സിക്യുട്ടീവ് എഞ്ചിനീയറുടെ നേതൃത്വത്തിലുള്ള സംഘം പൊലീസിന്റെ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് മദ്യശേഖരം പിടിച്ചെടുത്തത്.

കൊട്ടാരത്തിനുള്ളിലെ 11കെട്ടിടങ്ങളില്‍ ഒരെണ്ണം പ്രദേശവാസിക്ക് വാടകയ്ക്ക് നല്‍കിയിരുന്നു. ഇതിനുള്ളിലെ അടുക്കളയില്‍ സൂക്ഷിച്ചിരുന്ന വിദേശമദ്യമാണ് ഉദ്യോഗസ്ഥ സംഘം പിടികൂടിയത്.

വാടകയ്ക്കെടുത്ത കെട്ടിടത്തിനുള്ളില്‍ അനധികൃമായി വീട്ടുപകരണങ്ങള്‍ സൂക്ഷിക്കുന്നതായി സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ക്ക് പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.