മാലിന്യ സംസ്കരണ രംഗത്ത് കുട്ടികളുടെ പങ്കാളിത്തവും നേതൃത്വവും ഉറപ്പാക്കുന്നതിനായി കുട്ടികളുടെ ഹരിതസഭ സംഘടിപ്പിച്ചു: കോട്ടയം അയ്മനം ഗ്രാമ പഞ്ചായത്താണ് വേറിട്ട പരിപാടി സംഘടിപ്പിച്ചത്.
അയ്മനം: കുട്ടികൾക്ക് ചെറുപ്പത്തിലേ മാലിന്യ സംസ്കരണത്തിൽ അവബോധം സൃഷ്ടിക്കുന്നതിന് ഹരിത സഭ സംഘടിപ്പിച്ചു. അയ്മനം ഗ്രാമപഞ്ചായത്തിൽ മാലിന്യമുക്തം
നവകേരളത്തിന്റെ രണ്ടാം ഘട്ടം നവംബർ 14 ശിശുദിനത്തിലാണ് ഹരിതസഭ സംഘടിപ്പിച്ചത്. മാലിന്യ സംസ്കരണ രംഗത്ത് കുട്ടികളുടെ പങ്കാളിത്തവും, നേതൃത്വവും ഉറപ്പാക്കുകയാണ് ലക്ഷ്യം.
ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ നടന്ന ഹരിത സഭയിൽ 200 ഓളം കുട്ടികൾ പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മനോജ് കരീമഠം അധ്യക്ഷത വഹിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രസിഡന്റ് വിജി രാജേഷ് ഹരിത സഭ ഉദ്ഘാടനം ചെയ്തു.
യോഗത്തിൽ അസിസ്റ്റന്റ് സെക്രട്ടറി സുനിൽകുമാർ എൻ സി സ്വാഗതം ആശംസിച്ചു.
ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ ആർ ജഗദീഷ്, ഭരണസമിതി അംഗങ്ങളായ ത്രേസ്യാമ്മ ചാക്കോ, ബിന്ദു ഹരികുമാർ, മിനിമനോജ് എന്നിവർ ആശംസകൾ അർപ്പിച്ചുകൊണ്ട് സംസാരിച്ചു.
തുടർന്ന് പഞ്ചായത്തിലെ 15-ഓളം സ്കൂളുകളിൽ നിന്നുമുള്ള വിദ്യാർത്ഥി പ്രതിനിധികൾ റിപ്പോർട്ട് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി ബിനു എസ് ഐ യോഗത്തിന് നന്ദി അർപ്പിച്ചു കൊണ്ട് സംസാരിച്ചു.