Saturday, April 25, 2026

പുഞ്ചക്കൃഷിയുടെ നെല്ല് സംഭരണം പാളി:നഷ്ടക്കയത്തിലായതോടെ അടുത്ത കൃഷി ഉപേക്ഷിക്കുമെന്ന മുന്നറിയിപ്പുമായി കർഷകർ: സ്വകാര്യ മില്ലുകാർക്ക് കീഴടങ്ങാതെ നെല്ല് സംഭരണം നടത്താമെന്ന ഉറപ്പ് പുതിയ സർക്കാരില്‍ നിന്ന് ലഭിച്ചാല്‍ അടുത്ത കൃഷി മതിയെന്നാണ് തീരുമാനം: കുട്ടനാട്ടിലെയും അപ്പർ കുട്ടനാട്ടിലെയും നെല്‍കർഷകരുടെ വിപുലമായ യോഗം മേയ് ആദ്യം വിളിച്ച്‌ ചേർക്കും.

Spread the love

കോട്ടയം: പുഞ്ചക്കൃഷിയുടെ നെല്ല് സംഭരണം പാളി നഷ്ടക്കയത്തിലായതോടെ അടുത്ത കൃഷി ഉപേക്ഷിക്കുമെന്ന മുന്നറിയിപ്പുമായി കർഷകർ.
കൂടുതല്‍ കിഴിവ് ആവശ്യപ്പെട്ട് കർഷകരെ പിഴിയുന്ന സ്വകാര്യ മില്ലുകാർക്ക് കീഴടങ്ങാതെ നെല്ല് സംഭരണം നടത്താമെന്ന ഉറപ്പ് പുതിയ സർക്കാരില്‍ നിന്ന് ലഭിച്ചാല്‍ അടുത്ത കൃഷി മതിയെന്നാണ് തീരുമാനം.

video
play-sharp-fill

കുട്ടനാട്ടിലെയും അപ്പർ കുട്ടനാട്ടിലെയും നെല്‍കർഷകരുടെ വിപുലമായ യോഗം മേയ് ആദ്യം വിളിച്ച്‌ ചേർക്കുമെന്ന് നെല്‍കർഷക സംരക്ഷണ സമിതി സംസ്ഥാന പ്രസിഡന്റ് റെജീന അഷ്റഫ് പറഞ്ഞു. 28 മില്ലുകാർ സർക്കാരുമായി എഗ്രിമെന്റുണ്ടാക്കിയിട്ടും രണ്ടുമില്ലുകാർ മാത്രമായിരുന്നു ജില്ലയില്‍ സംഭരണരംഗത്ത്. ഗോഡൗണ്‍ നിറഞ്ഞെന്ന് പറഞ്ഞ് ഒരു മില്ല് സംഭരണം നിറുത്തിയതോടെ രണ്ടാമത്തെ മില്ല് കൂടുതല്‍ കിഴിവ് ആവശ്യപ്പെട്ടു.

മില്ലുകാരുടെ സംഘടനയുമായി സപ്ലൈകോ അധികൃതർ ചർച്ച നടത്തിയാണ് എഗ്രിമെന്റ് ഉണ്ടാക്കുന്നത്. 100 കിലോ നെല്ല് കുത്തിയാല്‍ 68 കിലോ അരി തിരിച്ചു നല്‍കണമെന്നാണ് കേന്ദ്ര സർക്കാർ നിബന്ധന. നെല്ലിന്റെ ഗുണനിലവാരമനുസരിച്ച്‌ 64 കിലോയില്‍ കൂടുതല്‍ അരി കിട്ടില്ല. നാല് കിലോ നഷ്ടം തങ്ങള്‍ക്ക് സഹിക്കാൻ കഴിയില്ലെന്ന് പറഞ്ഞാണ് മില്ലുകാർ എഗ്രിമെന്റില്‍ ഇല്ലാത്ത കിഴിവ് കർഷകരില്‍ നിന്ന് ഈടാക്കിയത് .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

10 – 15 കിലോ വരെ കിഴിവ്
മൂന്നുകിലോ കിഴിവില്‍ തുടങ്ങി പല മില്ലുകാരും ഈർപ്പത്തിന്റെ കണക്ക് പറഞ്ഞ് 10 മുതല്‍ 15 കിലോ വരെ കിഴിവാണ് ആവശ്യപ്പെട്ടത്. നഷ്ടം സഹിച്ച്‌ നെല്ല് നല്‍കാൻ തയ്യാറാകാതെ കർഷകർ റോഡ് ഉപരോധമടക്കം സംഘടിപ്പിച്ചതോടെയാണ് സ്വകാര്യമില്ലുകാർ സംഭരണത്തിന് നിർബന്ധിതരായത്. എന്നിട്ടും ഗുണനിലവാര പരിശോധനയ്ക്ക് പാഡി ഓഫീസർ നല്‍കിയ അനുമതി ദുരുപയോഗം ചെയ്ത് കൂടുതല്‍ കിഴിവോടെയായിരുന്നു നെല്ല് സംഭരിച്ചത്.

”വേനല്‍ മഴയും, തണ്ണീർമുക്കം ബണ്ട് തുറന്നതോടെ ഉപ്പുവെള്ള ഭീഷണിയും കാരണം സ്വകാര്യ മില്ലുകാർ പറഞ്ഞ നിബന്ധന അംഗീകരിച്ച്‌ നെല്ല് നല്‍കാൻ കർഷകർ നിർബന്ധിതരാകുകയായിരുന്നു.