Spread the love

പിറവം ചെട്ടിക്കണ്ടം ഭാഗത്ത് എക്സൈസ് നടത്തിയ പരിശോധനയിൽ വൻ മയക്കുമരുന്ന് പിടികൂടി. വിൽപ്പനയ്ക്കായി കടത്തിക്കൊണ്ട് വന്ന 9.11 ഗ്രാം എംഡിഎംഎയുമായി ഒരു യുവതി പിടിയിലായി .

video
play-sharp-fill

ജാർഖണ്ഡ് സ്വദേശിനിയായ മഹ്തോ മുണ്ട ദശ്മി നാഗിനെയാണ് (23) പിറവം എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ വിജയരശ്മി വി യുടെ നേതൃത്വത്തിൽ പിടികൂടിയത്. യുവാക്കൾക്കും കോളേജ് വിദ്യാർത്ഥികൾക്കും വിൽപ്പന നടത്തുന്നതിനായി മയക്കുമരുന്ന് എത്തിച്ചതാണെന്നാണ് പ്രാഥമിക വിവരം. പരിശോധനയ്ക്കിടെ 5 ഗ്രാം കഞ്ചാവും കണ്ടെത്തി.

പ്രിവന്റീവ് ഓഫീസർമാരായ അരുൺ കെ.കെ, റോബി കെ.എം, ഗ്രേഡ് പ്രിവന്റീവ് ഓഫീസർമാരായ ജയദേവൻ എ.കെ, അനിൽ കുമാർ എം.എൻ, സിവിൽ എക്സൈസ് ഓഫീസർ നന്ദു എം.എം, വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ ടിനു ജോർജ്, സൗമ്യ ടി.കെ, സിവിൽ എക്സൈസ് ഓഫീസർ (ഡ്രൈവർ) അനീഷ് കുമാർ വി.സി എന്നിവരും സംഘത്തിലുണ്ടായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group