എറണാകുളത്ത് നിന്ന് പിടിച്ച് ആലപ്പുഴയിലേക്ക് പോകും വഴി കുറുവാസംഘത്തിലെയാള്‍ ചാടിപ്പോയി; രക്ഷപ്പെട്ടത് കൈവിലങ്ങോടെ; നഗരത്തില്‍ പൊലീസ് പരിശോധന
കൊച്ചി: കുറുവ സംഘത്തില്‍ ഉള്‍പ്പെട്ടതെന്ന് സംശയിക്കുന്ന ആള്‍ പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയി.
എറണാകുളം കുണ്ടന്നൂർ ഭാഗത്തുനിന്നാണ് ഇയാളെ മണ്ണഞ്ചേരി പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.
ആലപ്പുഴയിലേക്ക് ചോദ്യം ചെയ്യാനായി കൊണ്ട് പോകും വഴി കസ്റ്റഡിയില്‍ നിന്ന് ചാടി പോവുകയായിരുന്നു.
ഇയാള്‍ക്കായി പൊലീസ് കുണ്ടന്നൂർ നഗരത്തില്‍ തെരച്ചില്‍ നടത്തി വരികയാണ്. തമിഴ്നാട് സ്വദേശിയായ സന്തോഷ് എന്നയാളാണ് ചാടിപ്പോയത്.
കൈവിലങ്ങോടെയാണ് ഇയാള്‍ ചാടിപ്പോയത്. ആലപ്പുഴയിലും എറണാംകുളത്തുമായി കുറുവാ സംഘം ഒട്ടേറെ കവർച്ചകളാണ് നടത്തിയിട്ടുള്ളത്. ആലപ്പുഴക്കാർക്ക് തലവേദന സൃഷ്ടിച്ച കുറുവാ സംഘത്തിലെ ഒരാളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തതും ഇയാള്‍ ചാടിപ്പോയതും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0