play-sharp-fill
കേരളത്തിൽ കടത്തിണ്ണയിലും മറ്റും കിടന്നുറങ്ങുന്ന കുറുവ സംഘത്തിന് തമിഴ്നാട്ടിൽ ഉള്ളത് വലിയ വീടുകളും സ്വത്തുക്കളും ആഡംബര ജീവിതവും; മോഷണത്തിനിടെ എതിർക്കുന്നവരെ ആക്രമിക്കാൻ പ്രത്യേക പരിശീലനം; ‘ഫിറ്റ്നസ്‘ ഉറപ്പിക്കാനായി കഠിനമായ വ്യായാമം; കുറുവ സംഘത്തിലുള്ളവർ വ്യായാമം ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പോലീസിന്

ആലപ്പുഴ: കുണ്ടന്നൂർ പാലത്തിനടിയിൽ കുറുവ സംഘത്തിലുള്ളവർ വ്യായാമം ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പോലീസിന്. ‘ഫിറ്റ്നസ്‘ ഉറപ്പിക്കാനായി ഇവ കഠിനമായ രീതിയിലാണ് വ്യായാമം ചെയ്യുന്നതെന്നും, ഈ കാര്യങ്ങളിൽ ഇവർ കണിശക്കാരാണെന്നും പോലീസ് പറയുന്നു.

കേരളത്തിൽ കടത്തിണ്ണയിലും മറ്റും കിടന്നുറങ്ങുമെങ്കിലും തമിഴ്നാട്ടിൽ വലിയ വീടുകളും സ്വത്തുക്കളുമാണ് ഇവർക്കുള്ളത്. മാത്രമല്ല മോഷ്ടിക്കാൻ കയറുമ്പോൾ എതിർക്കുന്നവരെ വേണ്ടിവന്നാൽ ആക്രമിക്കാനും ഏതു സാഹചര്യത്തിലും പിടിക്കപ്പെടാതെ കടന്നുകളയാനും ഇവർ പരിശീലനം നേടുന്നുണ്ടെന്നാണു വിവരം.

വിനോദയാത്രകൾക്കും മറ്റും നല്ല രീതിയിൽ പണം ചിലവിടുന്ന ഇവർ ആഡംബര ജീവിതമാണ് നയിക്കുന്നത്. കുറുവാ സംഘത്തിൽപ്പെട്ട 14 പേരാണ് കേരളത്തിലെത്തിയതെന്നും കേരളത്തിലെ മോഷണത്തിന് പിന്നിലെന്നുമാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിടിയിലായ അന്വേഷണസംഘാ​ഗം സന്തോഷില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങളിൽ നിന്നും ഇവരെ പിടികൂടാനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം. രാത്രികാല പട്രോളിംങിന് പുറമെ ഇന്നു മുതൽ ഡ്രോണ്‍ ഉപയോഗിച്ചുളള പരിശോധനയും നടത്തും. ജില്ലാ റൂറൽ പൊലീസ് മേധാവിയുടെ മേൽനോട്ടത്തിൽ രൂപീകരിച്ച പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്.