play-sharp-fill
അപകട മുന്നറിയിപ്പ് സംവിധാനം കാണാതെ പോകരുതേ… ; യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ; കുറുപ്പന്തറ വില്ലേജ് ഓഫീസിനു സമീപം അപകടത്തില്‍പ്പെട്ട ക്രെയിന്‍ റോഡരികില്‍നിന്ന് മാറ്റാത്തത് അപകടഭീഷണി ഉയര്‍ത്തുന്നു

അപകട മുന്നറിയിപ്പ് സംവിധാനം കാണാതെ പോകരുതേ… ; യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ; കുറുപ്പന്തറ വില്ലേജ് ഓഫീസിനു സമീപം അപകടത്തില്‍പ്പെട്ട ക്രെയിന്‍ റോഡരികില്‍നിന്ന് മാറ്റാത്തത് അപകടഭീഷണി ഉയര്‍ത്തുന്നു

സ്വന്തം ലേഖകൻ

കുറുപ്പന്തറ: അപകടത്തില്‍പ്പെട്ട ക്രെയിന്‍ റോഡരികില്‍നിന്നു മാറ്റാത്തത് അപകടഭീഷണി ഉയര്‍ത്തുന്നു. കോട്ടയം – എറണാകുളം റോഡില്‍ കുറുപ്പന്തറ ജംഗ്ഷനിലെ മാഞ്ഞൂര്‍ വില്ലേജ് ഓഫീസിന് സമീപമുള്ള വളവിലാണ് ഒരാഴ്ചയിലധികമായി ക്രെയിന്‍ കിടക്കുന്നത്. വില്ലേജ് ഓഫീസിന് എതിര്‍വശത്ത് കഴിഞ്ഞ ആഴ്ചയാണ് ക്രെയിന്‍ മറിഞ്ഞത്.

അപകടത്തിനുശേഷം ക്രെയിന്‍ റോഡരികില്‍ ഉപേക്ഷിച്ച നിലയിലാണ്. പ്രധാന റോഡില്‍ കുറുപ്പന്തറ വില്ലേജ് ഓഫീസിനു സമീപമുള്ള അപകട വളവിലാണ് ക്രെയിന്‍ കിടക്കുന്നത്. അപകടമുണ്ടായി ഒരാഴ്ച പിന്നിട്ടിട്ടും റോഡരികില്‍നിന്നു ക്രെയിന്‍ മാറ്റാന്‍ ഉടമസ്ഥന്‍ തയാറായിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിരന്തരം അപകടം സംഭവിക്കുന്ന വളവില്‍ ക്രെയിന്‍ കിടക്കുന്നത് മറ്റു വാഹനങ്ങള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. ക്രെയിനിന്‍റെ പുറകുവശത്തെ ടയര്‍ റോഡിലേയ്ക്കു കയറിയാണ് നില്‍ക്കുന്നത്.

രാത്രി സമയങ്ങളിലാണ് അപകടഭീഷണി കൂടുതലുള്ളത്. സന്ധ്യമയങ്ങിയാല്‍ ഈ ഭാഗത്ത് ഇരുട്ടാണ്. ഇതുവഴി സഞ്ചരിക്കുന്ന മറ്റു വാഹനങ്ങള്‍ക്ക് പെട്ടെന്ന് ക്രെയിന്‍ കാണുവാന്‍ സാധിക്കാത്തത് അപകടങ്ങള്‍ക്ക് വഴി തെളിക്കും. അപകട മുന്നറിയിപ്പ് സംവിധാനം ക്രെയിന് ഇരുവശത്തും വച്ചിട്ടുണ്ടെങ്കിലും പെട്ടെന്ന് കാണാന്‍ സാധിക്കില്ല.

ക്രെയിന്‍ എത്രയുവേഗം റോഡരികില്‍നിന്നു മാറ്റണമെന്നാണ് യാത്രക്കാരുടെയും പ്രദേശവാസികളുടെയും ആവശ്യം.