കുറുപ്പിനെ ഒതുക്കിയതിൽ എതിർപ്പുമായി സി.പി.എം ലോക്കൽ കമ്മിറ്റികൾ: പാർട്ടി തത്വം പൂർണമായി ദഹിക്കാതെ ഏറ്റുമാനൂരിലെ സി.പി.എം അണികൾ; ജില്ലാ സെക്രട്ടറിയ്ക്കു വേണ്ടി മാന്യനായ കമ്മ്യൂണിസ്റ്റിനെ വെട്ടിനിരത്തിയതിനെതിരെ പ്രതിഷേധം ശക്തം: മന്ത്രി സ്ഥാനം പോലും നൽകാതെ കുറുപ്പിനെ ഒതുക്കിയതിലെ അമർഷം പുറത്തെത്തിച്ച് പാർട്ടി അണികൾ
തേർഡ് ഐ ബ്യൂറോ
കോട്ടയം: തുടർച്ചയായ രണ്ടാം തവണയും ഏറ്റുമാനൂർ നിയോജക മണ്ഡലത്തിൽ നിന്നും വിജയിച്ച് എം.എൽ.എയായ സുരേഷ് കുറുപ്പിനെ മൂന്നാം തവണ കൂടി അവസരം നൽകാതെ തഴഞ്ഞതിൽ പാർട്ടിയ്ക്കുള്ളിൽ അമർഷം ശക്തം. ഏറ്റുമാനൂർ നിയോജക മണ്ഡലത്തിലെ ഭൂരിഭാഗം ലോക്കൽ കമ്മിറ്റികളും പേരു നിർദേശിച്ചിട്ടും കുറുപ്പിനെ മൂന്നാം തവണ പരിഗണിക്കാതിരുന്നതാണ് അമർഷത്തിന് ഇടയാക്കിയിരിക്കുന്നത്. പല ലോക്കൽ കമ്മിറ്റികളും ഇതിനോടകം തന്നെ എതിർപ്പ് പ്രകടിപ്പിച്ച് രംഗത്ത് എത്തിയിട്ടുണ്ട്.
സി.പി.എം ജില്ലാ സെക്രട്ടറി വി.എൻ വാസവനു വേണ്ടി കെ.സുരേഷ് കുറുപ്പിനെ ബലിയാടാക്കിയതായാണ് പാർട്ടി പ്രവർത്തകർ ഉയർത്തുന്ന ആരോപണം. കഴിഞ്ഞ തവണ വിജയിച്ചപ്പോൾ കെ.സുരേഷ് കുറുപ്പിന് മന്ത്രിസ്ഥാനം പ്രദേശത്തെ സി.പി.എം പ്രവർത്തകർ പ്രതീക്ഷിച്ചിരുന്നു. എന്നാൽ, പാർട്ടി ജില്ലാ കമ്മിറ്റിയിലെ ഒരു വിഭാഗം കെ.സുരേഷ് കുറുപ്പിന് മന്ത്രി സ്ഥാനം നൽകാതിരുന്നതിനു പിന്നിലെന്ന ആരോപണം ഉയർന്നിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിനു പിന്നാലെയാണ് ഇപ്പോൾ ജില്ലാ സെക്രട്ടറി വി.എൻ വാസവനു വേണ്ടി പാർട്ടിയിലെ ജനകീയനായ സുരേഷ് കുറുപ്പിന്റെ പേര് വെട്ടിയത്.
കഴിഞ്ഞ രണ്ടു വർഷത്തിലേറെയായി അഭയം ചാരിറ്റബിൾ സൊസൈറ്റിയുടെ മുഖ്യപങ്കാളിയായ വി.എൻ വാസവൻ മെഡിക്കൽ കോളേജ് ആശുപത്രി കേന്ദ്രീകരിച്ചുള്ള സന്നദ്ധ സേവന പ്രവർത്തനങ്ങളിൽ സജീവമായിരുന്നു.