play-sharp-fill
കോട്ടയത്തിന്റെ പടിഞ്ഞാറന്‍ മേഖലകളില്‍ ഏറെ നാളായി വന്യജീവി  ശല്യം രൂക്ഷം;  വനം വകുപ്പില്‍ അറിയിച്ചപ്പോള്‍ കൂട് വയ്ക്കാന്‍ നിർദ്ദേശം; ഒടുവിൽ നാട്ടിലിറങ്ങിയ കുറുനരി കെണിയിൽ കുടുങ്ങി

കോട്ടയത്തിന്റെ പടിഞ്ഞാറന്‍ മേഖലകളില്‍ ഏറെ നാളായി വന്യജീവി ശല്യം രൂക്ഷം; വനം വകുപ്പില്‍ അറിയിച്ചപ്പോള്‍ കൂട് വയ്ക്കാന്‍ നിർദ്ദേശം; ഒടുവിൽ നാട്ടിലിറങ്ങിയ കുറുനരി കെണിയിൽ കുടുങ്ങി

സ്വന്തം ലേഖകൻ

കോട്ടയം: കുറുനരിയുടെയും കാട്ടുമാക്കാന്റെയും ശല്യം രൂക്ഷം. വനം വകുപ്പില്‍ അറിയിച്ചപ്പോള്‍ കൂട് വയ്ക്കാന്‍ നിർദ്ദേശം. തുടർന്ന് ഇരുമ്പ് കൂടുണ്ടാക്കി. ഒടുവിൽ നാട്ടിലിറങ്ങിയ കുറുനരി കെണിയില്‍ കുടുങ്ങി.

കറുകച്ചാല്‍ മെെലാടിയില്‍ തത്തക്കാട്ട് പുളിക്കല്‍ റസലിന്റെ പുരയിടത്തില്‍ സ്ഥാപിച്ച കെണിയിലാണ് ബുധനാഴ്ച വൈകീട്ട് കുറുനരി കുടുങ്ങിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏറെ നാളായി ഈ പ്രദേശത്ത് കുറുനരിയുടെയും കാട്ടുമാക്കാന്റെയും ശല്യം രൂക്ഷമായിരുന്നു. റസലിൻെറ ഏഴു കോഴികളെയാണ് ഒരാഴ്ചയ്ക്കിടെ പിടിച്ചത്. ഇതേത്തുടര്‍ന്നാണ് വനം വകുപ്പിന്റെ നിര്‍ദേശാനുസരണം ഇരുമ്പ് കൂടുണ്ടാക്കി സ്ഥാപിച്ചത്.

ജില്ലയുടെ പടിഞ്ഞാറന്‍ മേഖലകളില്‍ ഏറെ നാളായി വന്യജീവി ശല്യമുണ്ട്. പ്രത്യേകിച്ച്‌ കങ്ങഴ, പാമ്പാടി, വാകത്താനം,വാഴൂര്‍, നെടുംകുന്നം, മണിമല തുടങ്ങിയിടങ്ങളില്‍. കോഴി, മുയല്‍, വളര്‍ത്തുപക്ഷികള്‍ എന്നിവയെ പിടികൂടുന്നത് പതിവായിരുന്നു.

വനത്തില്‍ നിന്നെത്തുന്ന മൃഗങ്ങള്‍ സമീപത്ത് കാടുപിടിച്ചു കിടക്കുന്ന പ്രദേശങ്ങളില്‍ തമ്ബടിക്കുകയാണ് പതിവ്. കാട്ടില്‍ ഭക്ഷണവും വെള്ളവും കുറഞ്ഞതിനാലാവാം വന്യജീവികള്‍ നാട്ടിലിറങ്ങുന്നത്. വനാതിര്‍ത്തിയില്‍ സംരക്ഷണവേലി ഇല്ലാത്തത് ഇവയ്ക്ക് എളുപ്പമായി.