play-sharp-fill
വനാതിർത്തിയിൽ ആനയുംകടുവയും: നഗരാതിർത്തിയിൽ കുറുക്കനും കുറുനരിയും: കോട്ടയം കുഴിമറ്റത്ത് കോഴിക്കൂടുകൾക്കു മുന്നിൽ അജ്ഞാത ജീവി: കുറുക്കനോ? കുറുനരിയോ?

വനാതിർത്തിയിൽ ആനയുംകടുവയും: നഗരാതിർത്തിയിൽ കുറുക്കനും കുറുനരിയും: കോട്ടയം കുഴിമറ്റത്ത് കോഴിക്കൂടുകൾക്കു മുന്നിൽ അജ്ഞാത ജീവി: കുറുക്കനോ? കുറുനരിയോ?

 

പനച്ചിക്കാട്: കോഴിക്കൂ ടൂകളുടെ മുന്നിൽ മണിക്കൂറുകൾ കുത്തിയിരിക്കുന്ന ജീവി കുറുക്കനാണോ കുറുനരിയാണോരയെന്നു തിരിച്ചറിയാനാവാതെ നാട്ടു കാർ. കുറുക്കനോട് സാദ്യശ്യമു ള്ള 2 ജീവികൾ പനച്ചിക്കാട് കുഴി

മറ്റത്ത് ശല്യമുണ്ടാക്കാൻ തുടങ്ങി യിട്ട് മാസം ഒന്ന് പിന്നിട്ടു. മുളയ്ക്കാഞ്ചിറ കനാൽ പ്രദേശത്ത് ആൾതാമസമില്ലാതെ കിടക്കുന്ന പുരയിടങ്ങളിലെ കുറ്റിക്കാടാണ് വിഹാരകേന്ദ്രം ഒരെണ്ണം വലുപ്പ മുള്ളതും മറ്റൊന്ന് ചെറുതുമാണ്.

വലിപ്പുമുള്ളതിനു കാലിനു മുട ന്തുണ്ട്. കോഴി വളർത്തുന്ന വീടു കളിലെ കൂടുകൾക്കു സമീപം ഇരുട്ടു വീണു തുടങ്ങുമ്പോഴെ ത്തും. ശബ്ദമുണ്ടാക്കുന്നത് കേട്ട് വീട്ടുകാരെത്തുമ്പോഴേക്കും ഓടി മറയും. വീട്ടുകാർ മാറുന്നതോടെ കോഴിക്കൂടിന് മുന്നിലെത്തി വീണ്ടുമിരിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രദേശത്ത് കോഴികളുടെ എണ്ണവും കുറഞ്ഞുതുടങ്ങി. ഇതോടെ കോഴിക്കൂടുകൾക്ക് കൂ ടുതൽ നെറ്റ് ഘടിപ്പിച്ച് സുരക്ഷ വർധിപ്പിച്ചു. പ്രദേശത്ത് കുറുക്കനില്ലെന്നും കുറുനരി സാന്നിധ്യമു ണ്ടെന്നുമാണ് വനംവകുപ്പ് നൽകുന്ന വിശദീകരണം.

റിട്ട.റേഞ്ച് ഓഫിസർ പ്ലാപ്പറമ്പിൽ ജോയി കുര്യൻ്റെ വീടിനു സമീപ ത്തെ കോഴിക്കൂടിനു സമീപം മണിക്കൂറുകൾ ഇരിക്കാറുണ്ട്. റേഞ്ച് ഓഫിസറുടെ പരിശോധ നയിൽ കുറുക്കനെന്ന് ഉറപ്പിച്ചു. കുഴിമറ്റം പ്ലാപ്പറമ്പിൽ ബിജു പി.മാത്യുവിന്റെ കോഴിക്കൂട്. ഇതിനു സമീപമാണ് ദിവസവും കുറുക്കനോട് സാദൃശ്യമുള്ള ജീവി എത്തുന്നത്.

കുറുക്കന്റെ വാൽ രോമാവൃതമാണ്. നിലത്തിഴയും..
കൂർത്ത മുഖവുമായിരിക്കും. കുറുനരിയൂടെ വാൽ നിലത്ത് ഇഴയാറില്ലെന്നും ഉയരം ഒന്നരയടിയും മുഖം നായകളുടേതിനോട് സാദ്യശ്യമു ള്ളതുമായിരിക്കുമെന്നും ജോയി കുര്യൻ പറയുന്നു.

കുറുക്കനെ തെരയാൻ പനച്ചിക്കാട് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് റോയി മാത്യു വനംവകുപ്പിനെ വിവരം അറിയി ച്ചെങ്കിലും നടപടിയുണ്ടായില്ല. ഇതോടെ കുറുക്കനെ തേടി ജനപ്രതിനിധി രാത്രിയിൽ

ഇറങ്ങി. ലൈറ്റ് വെളിച്ചത്തിൽ റോയി മാത്യുവും കഴിഞ്ഞ ദിവസം രാ ത്രീ കുറുക്കനെ കണ്ടു.

ദിവസവും കോഴി ക്കൂടിന്റെ അടു ത്തുവന്നിരിക്കുന്ന ത് പതിവാണ്. അടുത്തേക്ക് ചെന്നാൽ ഓടി മാറും. തിളങ്ങുന്ന കണ്ണുകളും നീണ്ട വാലുണ്ട്. കുഴിമറ്റം പ്ലാപ്പറമ്പിൽബിജു പി.മാത്യു , പറഞ്ഞു.