കോടതിയിൽ സാക്ഷി പറഞ്ഞതിലുള്ള വിരോധം; കോട്ടയം കുറിച്ചിയിൽ യുവാവിനെ ഇരുമ്പ് കട്ട കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി അറസ്റ്റിൽ; പ്രതിയുടെ പേരിലുള്ളത് നിരവധി കേസുകൾ
സ്വന്തം ലേഖിക
കുറിച്ചി: കൊലപാതകശ്രമ കേസില്‍ പ്രതി അറസ്റ്റിൽ.
കുറിച്ചി ഔട്ട്പോസ്റ്റ് ഭാഗത്ത് നെടുംപെട്ടിമറ്റം വീട്ടിൽ ചന്ദ്രദാസ് മകൻ മനു ചന്ദ്രദാസ് (32) എന്നയാളെയാണ് ചിങ്ങവനം പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം കുറിച്ച് ഔട്ട്പോസ്റ്റ് സമീപത്തുള്ള കടയുടെ മുൻപിൽ വച്ച് സനിൽകുമാറിനെ കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇരുമ്പ് കട്ട ഉപയോഗിച്ച് ഇയാള്‍ സനൽ കുമാറിന്റെ തലയുടെ പുറകിൽ ഇടിക്കുകയായിരുന്നു. പ്രതിക്ക് ചിങ്ങവനം പൊലീസ് സ്റ്റേഷനിൽ തന്നെ അഞ്ചോളം കേസുകൾ നിലവിലുണ്ട്. സനൽ കുമാർ മുൻപ് പ്രതിക്കെതിരെ കോടതിയിൽ സാക്ഷി പറഞ്ഞതിനുള്ള വിരോധം മൂലമാണ് ഇയാൾ സനൽ കുമാറിനെ ആക്രമിച്ചത്.
സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതിയെ ജില്ലാ പൊലീസ് മേധാവി കെ കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിടികൂടുകയായിരുന്നു. ചിങ്ങവനം എസ്.എച്ച്.ഓ ജിജു ടി.ആർ, എസ്.ഐ. അനീഷ് കുമാർ, സി.പി.ഓമാരായ സതീഷ്, സലമോൻ, പ്രകാശ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.