play-sharp-fill
കുര്യന്‍ ഉതുപ്പ് റോഡ്; നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു; ഓടയും കലുങ്കിന്‍റെ സ്ലാബും പുതിയതായി പണിയും

കുര്യന്‍ ഉതുപ്പ് റോഡ്; നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു; ഓടയും കലുങ്കിന്‍റെ സ്ലാബും പുതിയതായി പണിയും

സ്വന്തം ലേഖിക

കോട്ടയം: നഗരത്തിലെ പ്രധാന റോഡുകളിലൊന്നായ കുര്യന്‍ ഉതുപ്പ് റോഡിന്‍റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.

ഇതു വഴിയുള്ള ഗതാഗതം പൂര്‍ണമായും നിരോധിച്ചുള്ള നവീകരണ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ ദിവസമാണ് ആരംഭിച്ചത്. കലുങ്കുകള്‍ പൊളിച്ചു പണിയുക, ഓട നവീകരിക്കുക, റോഡ് ടാറിംഗ് എന്നീജോലികളാണ് നടക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നേരത്തെ റോഡ് നവീകരണത്തിനായി അനുവദിച്ച മൂന്നു കോടി രൂപയുടെ ശേഷിക്കുന്ന ജോലികളാണ് നടക്കുന്നത്.

ശാസ്ത്രീ റോഡ്,കുര്യന്‍ ഉതുപ്പ് റോഡ് എന്നിവ നേരത്തേ നവീകരിച്ചതിനുശേഷം ഇവിടെയുള്ള കലുങ്ക് റോഡ് നിരപ്പിനും വളരെ താഴ്ന്നു പോയി. ചെറിയ അറ്റകുറ്റപണി നടത്തിയെങ്കിലും ഫലമുണ്ടായില്ല.

കഴിഞ്ഞ മഴക്കാലത്ത് റോഡില്‍ വലിയ വെള്ളക്കെട്ടുണ്ടായി. റെയില്‍വേ സ്റ്റേഷനില്‍ നിന്നുള്ള മാലിന്യ കുഴല്‍ പൊട്ടിയൊഴുകി മലിനജലവും ഒഴുകിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് കലുങ്ക് പുര്‍ണമായും പൊളിച്ചു പണിയാന്‍ തീരുമാനിച്ചത്.

ഓടയും കലുങ്കിന്‍റെ സ്ലാബു പുതിയാതായി പണിയും. മലിന ജലം തടസം കൂടാതെ പോകുന്ന ഒഴുകുന്നതിനുള്ള സംവിധാനമാണ് ഒരുക്കുന്നത്.

നഗരത്തിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ നിന്നുള്ള വെളളം മുഴുവന്‍ ഒഴുകിയെത്തുന്നത് കുര്യന്‍ ഉതുപ്പ് റോഡിലേക്കാണ്. അതിനാല്‍ ഓട കുറച്ചുകൂടി വലിപ്പപ്പെടുത്തേണ്ടതുണ്ട്. നിലവിലുള്ള ഓടയ്ക്ക് താങ്ങാവുന്നതിനപ്പുറം ജലമാണ് എത്തുന്നത്.

വെള്ളക്കെട്ടിനു ശാശ്വത പരിഹാരം കണ്ടെത്തുന്ന രീതിയിലാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. റോഡിലൂടെയുള്ള ഗതാഗതം നിരോധിച്ചതു മൂലം ബേക്കര്‍ ജംഗ്ഷന്‍, ശാസ്ത്രി റോഡ് എന്നിവിടങ്ങളില്‍ ഗതാഗതക്കുരുക്കുമുണ്ട്.