play-sharp-fill
രണ്ട് വിദ്യാര്‍ഥിനികളെ ബൈക്ക് ഇടിച്ചുതെറിപ്പിച്ചു; സീബ്രാലൈനില്‍പ്പോലും രക്ഷയില്ല; കുറവിലങ്ങാട് ട്രിപ്പിള്‍ സംഘങ്ങള്‍ വിലസുന്നു

രണ്ട് വിദ്യാര്‍ഥിനികളെ ബൈക്ക് ഇടിച്ചുതെറിപ്പിച്ചു; സീബ്രാലൈനില്‍പ്പോലും രക്ഷയില്ല; കുറവിലങ്ങാട് ട്രിപ്പിള്‍ സംഘങ്ങള്‍ വിലസുന്നു

കുറവിലങ്ങാട്: സീബ്രാലൈനില്‍പ്പോലും കാല്‍നടയാത്രക്കാര്‍ക്ക് രക്ഷയില്ലെന്നതാണ് എംസി റോഡിലെ സ്ഥിതി.

കഴിഞ്ഞ ദിവസം സ്‌കൂള്‍ വിട്ട് വീട്ടിലേക്കു പോകുകയായിരുന്നു രണ്ട് വിദ്യാര്‍ഥിനികളെ ബൈക്ക് ഇടിച്ചുതെറിപ്പിച്ചു.
പള്ളിക്കവലയ്ക്കു സമീപമുള്ള സീബ്രാലൈനിലായിരുന്നു അപകടം.

മൂന്നുപേര്‍ സഞ്ചരിച്ചിരുന്ന ബൈക്കാണ് കുട്ടികളെ ഇടിച്ചുതെറിപ്പിച്ചത്. അപകടത്തിന്‍റെ ദൃശ്യങ്ങള്‍ സമീപസ്ഥലത്തെ സിസിടിവി കാമറയില്‍ പതിഞ്ഞിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗതാഗതനിയമങ്ങളുമായി ബന്ധപ്പെട്ട് പോലീസും മോട്ടോര്‍വാഹനവകുപ്പും പരിശോധനകള്‍ നടത്തുന്നുണ്ടെങ്കിലും ബൈക്കിലെ ട്രിപ്പിള്‍ സംഘങ്ങള്‍ ഇപ്പോഴും നാട്ടില്‍ സാധാരണ കാഴ്ചയാണ്. ഇവര്‍ക്കെതിരേ നടപടിയെടുക്കാൻ നിയമപാലകര്‍ തയാറാകണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

സീറ്റ് ബെല്‍റ്റും ഹെല്‍മെറ്റും പരിശോധനകള്‍ നടത്തുമ്ബോഴും ട്രിപ്പില്‍ സംഘങ്ങള ഹെല്‍മെറ്റുമില്ലാതെ പായുന്നത് പ്രധാനനിരത്തുകളിലടക്കം സാധാരണ കാഴ്ചയാണ്.