ക്രിസ്മസും ഈസ്റ്ററും ആഘോഷിക്കില്ല; കുരിശ് ഉപയോഗിക്കില്ല; മരിച്ചാലും രക്തം സ്വീകരിക്കില്ല; അവയവദാനവും പാടില്ല; ദേശീയഗാനത്തെ ആദരിക്കും പക്ഷേ ആലപിക്കില്ല; സൈനിക സേവനം നിഷിദ്ധം; വോട്ടു ചെയ്യാറില്ല; ആശുപത്രികളും സ്‌കുളുകളും നടത്തില്ല; പണി സുവിശേഷം മാത്രം; അമേരിക്കയിൽ നിന്ന് തുടങ്ങിയ യഹോവ സാക്ഷികളുടെ ജീവിത കഥ ഇങ്ങനെ….
കൊച്ചി: വിദേശരാജ്യങ്ങളില്‍ കണ്ടുവന്നിരുന്ന, സ്ഫോടനങ്ങളും ആക്രമണങ്ങളും നമ്മുടെ നാട്ടിലും എത്തുകയാണോ?
കളമശ്ശേരിയിലെ കണ്‍വെഷൻ സെന്ററില്‍, രാവിലെ ഒൻപതരയോടെയാണ് സ്‌ഫോടനമുണ്ടായത്.. ഞായറാഴ്ച പ്രാര്‍ത്ഥനയ്ക്ക് എത്തിയവരാണ് അപകടത്തില്‍ പെട്ടത്. അഞ്ചു പേരുടെ നിലഗുരതരമാണ്.വെള്ളിയാഴ്ച തുടങ്ങിയ സമൂഹ പ്രാര്‍ത്ഥനയാണ് അവിടെ നടന്നത്. ഹാളിന്റെ നടുക്കാണ് പൊട്ടിത്തെറിയുണ്ടായത്. ഉഗ്ര സ്‌ഫോടനമാണ് ഉണ്ടായതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. പൊട്ടിത്തെറിക്ക് ശേഷം ആളുകള്‍ ഓടി രക്ഷപ്പെട്ടു. ഇതിനിടെയാണ് ഒരു മൃതദേഹം കത്തി കരിഞ്ഞ് നിലയില്‍ കണ്ടെത്തിയത്. കേരളത്തിന്റെ പല ഭാഗത്തു നിന്നുള്ള വിശ്വാസികള്‍ ഇവിടെ പ്രാര്‍ത്ഥനയ്ക്കുണ്ടായിരുന്നു. സ്‌ഫോടനത്തില്‍ തൊട്ടടുത്ത കെട്ടിടങ്ങളും കുലുങ്ങി. സ്ഥലത്ത് പൊലീസ് പരിശോധന നടത്തുന്നുണ്ട്. പൊള്ളലേറ്റവര്‍ നിരവധി പേരുണ്ട്. സ്‌ഫോടന കാരണം കണ്ടെത്താനാണ് പൊലീസ് ശ്രമ നടത്തുകയാണ്.
ഈ വാര്‍ത്തകള്‍ പുറത്തുവന്നയോടെ സോഷ്യല്‍ മീഡിയില്‍ അടക്കം ഉയരുന്ന ഒരു ചോദ്യമുണ്ട്. ആരാണ് ഈ യഹോവ സാക്ഷികള്‍? എന്താണ് ഇവരുടെ വിശ്വാസ രീതികള്‍? അത് പഠിക്കുമ്ബോഴാണ് ഇവര്‍ അതീവ വ്യത്യസ്തരാണെന്ന് മനസ്സിലാവുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടക്കം അമേരിക്കയില്‍
മുഖ്യധാരാ ക്രൈസ്തവരില്‍ നിളന്ന് വ്യത്യസ്തമായ ഒരു അന്താരാഷ്ട്ര ക്രിസ്തീയ മതവിഭാഗമാണ് യഹോവയുടെ സാക്ഷികള്‍. പേര് യഹോയുടെ സാക്ഷികള്‍ എന്നാണെങ്കിലും കേരളത്തില്‍ അടക്കം യഹോവ സാക്ഷികള്‍ എന്നാണ് അറിയപ്പെടുന്നത്. ഈ മതത്തില്‍ എണ്‍പത്തിയാറ് ലക്ഷത്തിലധികം വിശ്വാസികള്‍ സുവിശേഷ പ്രചാരക വേലയില്‍ ഏര്‍പ്പെടുന്നതായും, രണ്ട് കോടിയില്‍ അധികം അംഗങ്ങള്‍ ഉള്ളതായും പറയുന്നു. ലോകവ്യാപകമായി ഇവരുടെ പ്രവര്‍ത്തനമുണ്ട്. ഈ ലോക വ്യവസ്ഥിതിയെ ദൈവം ഉടനെ നശിപ്പിക്കുമെന്നും തുടര്‍ന്ന് മനുഷ്യവര്‍ഗ്ഗത്തിന്റെ സമസ്ത പ്രശ്നങ്ങള്‍ക്കുമുള്ള ഒരു ശാശ്വതപരിഹാരമായി ഭൂമിയില്‍ ദൈവരാജ്യം സ്ഥാപിക്കപ്പെടും എന്നുള്ളതാണ് ഇവരുടെ കേന്ദ്രവിശ്വാസം.
സി.റ്റി. റസ്സല്‍ എന്ന ബൈബിള്‍ ഗവേഷകൻ 1876-ല്‍ അമേരിക്കയിലെ പെൻസില്‍ വാനിയയില്‍ സ്ഥാപിച്ച്, ബൈബിള്‍ വിദ്യാര്‍ത്ഥികള്‍ എന്ന നിഷ്പക്ഷ ബൈബിള്‍ പഠന സംഘടനയാണ് പല നവീകരണങ്ങള്‍ക്കു ശേഷം 1931-ല്‍ ബൈബിളിലെ യെശയ്യാവ് ആധാരമാക്കി യഹോവയുടെ സാക്ഷികള്‍ എന്ന നാമം സ്വീകരിച്ചത്. വാച്ച്‌ടവര്‍ ബൈബിള്‍ ആൻഡ് ട്രാകറ്റ് സൊസൈറ്റി എന്ന നിയമപരമായ കോര്‍പ്പറേഷനിലൂടെയാണ് ഇവരുടെ പ്രവര്‍ത്തനം ലോകവ്യാപകമായി ഏകോപിപ്പിച്ച് നടത്തുന്നത്.
ഇപ്പോള്‍ നാം ജീവിക്കുന്നത് ഒരു അന്ത്യകാലത്താണെന്നും പെട്ടെന്ന് തന്നെ ദൈവം ആയ യഹോവ ദുഷ്ടന്മാരെ എല്ലാം നശിപ്പിച്ചതിന് ശേഷം നീതിമാന്മാരായ മനുഷ്യര്‍ക്ക് രോഗമോ, വാര്‍ധക്യമോ, മരണമോ ഇല്ലാത്ത ഒരു ജീവിതം ഈ ഭൂമിയില്‍ നല്‍കും എന്ന് ഇവര്‍ വിശ്വസിക്കുന്നു. പറുദീസ ആയി മാറ്റപ്പെടുന്ന ഈ ഭൂമിയില്‍ മരിച്ചുപോയ നല്ലവരായ ആളുകളെ ദൈവം പുനരുത്ഥാനപ്പെടുത്തുമെന്നും അവരെ വീണ്ടും കാണാനാകുമെന്നും ഇവര്‍ പ്രത്യാശിക്കുന്നു.
മുഖ്യധാരാ ക്രൈസ്തവ സഭകളുടെ ഉപദേശങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് ഇവരുടെ രീതികള്‍. വിശ്വാസികള്‍ ത്രിത്വവും, തീ നരകവും, ആത്മാവിന്റെ അമര്‍ത്യതയും ബൈബിളധിഷ്ഠിതമല്ല എന്ന് പറഞ്ഞ് യഹോവ സാക്ഷികള്‍ തിരസ്‌കരിക്കുന്നു.
ക്രിസ്മസും ഈസ്റ്റും ആഘോഷിക്കില്ല
മുഖ്യധാരാ ക്രൈസ്തവ സഭകളില്‍നിന്ന് തികച്ചും വ്യത്യസ്തമാണ് ഇവരുടെ അദ്ധ്യാപനങ്ങള്‍. ക്രിസ്തുമസ്, ഈസ്റ്റര്‍, ജന്മദിനം എന്നിവയ്ക്ക് പുറജാതീയ ഉദ്ഭവം ഉള്ളതിനാല്‍ അവയ്ക്ക് ക്രിസ്തുമതത്തില്‍ സ്ഥാനമില്ല എന്നു പഠിപ്പിച്ച് ആഘോഷിക്കുന്നില്ല. ആരാധനാലയത്തെ ‘രാജ്യഹാള്‍’ എന്നാണ് വിളിക്കുന്നത്. കുരിശോ വിഗ്രഹങ്ങളോഒന്നും ആരാധനക്കായി ഇവര്‍ ഉപയോഗിക്കാറില്ല. കൂടാതെ, ഇവര്‍ക്ക് വൈദീകരോ ശമ്ബളം പറ്റുന്ന പുരോഹിതന്മാരോ ഇല്ല. എല്ലാ പ്രവര്‍ത്തകരും സ്വമേധയാ സേവകര്‍ ആണ്. പുകവലി, അടക്ക ചവക്കല്‍, മയക്കുമരുന്നിന്റെ ദുരുപയോഗം, തുടങ്ങിയ ദുശ്ശീലങ്ങള്‍ ഇവര്‍ക്ക് ഒട്ടും തന്നെ പാടുള്ളതല്ല. എന്നാല്‍ മദ്യം മിതമായ അളവില്‍ ഉപയോഗിക്കുന്നതില്‍ തടസ്സമില്ല.
ദേശീയഗാനം ആലപിക്കില്ല, സൈനിക സേവനമില്ല
യഹോവയുടെ സാക്ഷികള്‍ തങ്ങളെ ദേശീയമോ വംശീയമോ ആയ വ്യത്യാസമില്ലാത്ത ഒരു ആഗോള സഹോദരവര്‍ഗ്ഗത്തിന്റെ ഭാഗമായാണ് കണക്കാക്കുന്നത്. തങ്ങളുടെ ഏറ്റവും വലിയ കൂറ് യേശുരാജാവായി ഭരിക്കുന്ന ദൈവരാജ്യത്തോട് ആയിരിക്കണമെന്നും, അത് ഒരു യഥാര്‍ത്ഥ ഭരണകൂടം ആണെന്നും ഇവര്‍ വിശ്വസിക്കുന്നു. അംഗങ്ങള്‍ സാമൂഹിക മുന്നേറ്റ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമെങ്കിലും, ഇവര്‍ രാഷ്ട്രീയപരമായി നിഷ്പക്ഷത പുലര്‍ത്തേണ്ടതാണ്. ആയതിനാല്‍ പൊതുതെരഞ്ഞെടുപ്പില്‍ ഇവരില്‍ പലരും വോട്ടുചെയ്യാറുമില്ല. മതപരമായ ഒഴിവ് ദിവസാഘോഷത്തില്‍ നിന്നും, ജന്മദിനം പോലെ ഇവര്‍ പുറജാതിയ ഉദ്ഭവം എന്ന് കരുതുന്ന എല്ലാ ആചാരങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുന്നു.
മരിച്ചാലും രക്തം സ്വീകരിക്കില്ല
യഹോവ സാക്ഷികള്‍ ഏറ്റവം കൂടുതല്‍ വിമര്‍ശനമേറ്റുവാങ്ങിയത് രക്തദാനത്തോടും അവയവ ദാനത്തോടും അവര്‍ കാട്ടുന്ന നിഷേധാത്മ സമീപനത്തിന്റെ പേരിലാണ്. വിശ്വാസമനുസരിച്ച് അവര്‍ രക്തം സ്വീകരിക്കില്ല. രക്തം പവിത്രമാണെന്നും അത് സ്വീകരിക്കുന്നത് ദൈവ കല്‍പ്പനയുടെ നേരിട്ടുള്ള ലംഘനമാണെന്നും അവര്‍ പഠിപ്പിക്കുന്നു. ജീവൻ നഷ്ടമാവുമെന്ന് ഉറപ്പുള്ള ഘട്ടങ്ങളില്‍പോലും രക്തം സ്വീകരിക്കില്ല. ഇത് സഭയില്‍ നിന്ന് നീക്കപ്പെടാനുള്ള കാരണമായും പഠിപ്പിക്കുന്നു. രക്തരഹിത ചികില്‍സയും മറ്റ് ആധുനിക ചികില്‍സകളും ഇവര്‍ ഇതിന് പകരമായി നിര്‍ദ്ദേശിക്കുന്നത്.
ലൈംഗിക സദാചാരവാദികള്‍
പൊതുവേ കടുത്ത ലൈംഗിക സദാചാരവാദികളാണ് യഹോവ സാക്ഷികള്‍.
ധാര്‍മ്മികതയെകുറിച്ചുള്ള ഇവരുടെ വീക്ഷണം യാഥാസ്ഥിതിക ക്രിസ്തീയ മൂല്യങ്ങള്‍ പ്രതിഫലിപ്പിക്കുന്നു. വിവാഹത്തിനു പുറത്തുള്ള എല്ലാവിധ ലൈംഗികതയും സഭയില്‍ നിന്ന് പുറത്താക്കാൻ തക്ക കാരണമാണ്. ഗര്‍ഭഛിദ്രം കൊലപാതകമായി പഠിപ്പിക്കുന്നു. വസ്ത്രധാരണത്തിന്റെയും, മേക്കപ്പിന്റെ കാര്യത്തിലും ലാളിത്യം വേണം. ചൂതാട്ടം അനുവദിക്കില്ല. മയക്കുമരുന്ന്, അടയ്ക്ക, വെറ്റില, പാക്ക്, പുകയില എന്നിവ പോലെയുള്ള ശരീരത്തിന് ഹാനിവരുത്തുന്ന എന്തും നിരോധിച്ചിരിക്കുന്നു. വല്ലപ്പോഴും ഒരു സ്മോള്‍ അടിക്കാമെന്ന് മാത്രം!