കുഞ്ഞുമാണിയെ ജയിലിൽ അടയ്ക്കണമെന്ന് സോഷ്യൽ മീഡിയ; ജോസ് കെ മാണിയുടെ മകനായിപോയതു കൊണ്ട് മാത്രം മാധ്യമ വിചാരണക്ക് വിധേയനായി പത്തൊൻപത്കാരൻ; കള്ളനും കൊലപാതകികളും വരെ തല ഉയർത്തിപ്പിടിച്ച് നടക്കുന്ന കേരളത്തിൽ  പത്തൊൻപതുകാരനെ പിന്തുടർന്ന് വേട്ടയാടുന്നുവോ? അതിദാരുണമായ അപകടമരണങ്ങൾ നിരവധി ഉണ്ടാകുന്ന നാട്ടിൽ കുറ്റവാളിയായത് കുഞ്ഞുമാണി മാത്രം

കുഞ്ഞുമാണിയെ ജയിലിൽ അടയ്ക്കണമെന്ന് സോഷ്യൽ മീഡിയ; ജോസ് കെ മാണിയുടെ മകനായിപോയതു കൊണ്ട് മാത്രം മാധ്യമ വിചാരണക്ക് വിധേയനായി പത്തൊൻപത്കാരൻ; കള്ളനും കൊലപാതകികളും വരെ തല ഉയർത്തിപ്പിടിച്ച് നടക്കുന്ന കേരളത്തിൽ പത്തൊൻപതുകാരനെ പിന്തുടർന്ന് വേട്ടയാടുന്നുവോ? അതിദാരുണമായ അപകടമരണങ്ങൾ നിരവധി ഉണ്ടാകുന്ന നാട്ടിൽ കുറ്റവാളിയായത് കുഞ്ഞുമാണി മാത്രം

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : മണിമലയിൽ കഴിഞ്ഞദിവസം നടന്ന .വാഹനാപകടവും തുടർന്നുണ്ടായ വിവാദങ്ങളും സോഷ്യൽ മീഡിയയിൽ തീ പിടിച്ച ചർച്ചകളാണ്. ഈ വിവാദങ്ങൾക്കും ചർച്ചകൾക്കും കാരണം വാഹനമോടിച്ചത് ജോസ് കെ മാണിയുടെ മകൻ കുഞ്ഞുമാണി എന്നു വിളിക്കുന്ന ജൂനിയർ കെഎം മാണി ആയതുകൊണ്ട് മാത്രമാണ്.. അല്ലാത്തപക്ഷം മണിമലയിലെ അപകടവും സാധാരണയെന്ന നിലയിൽ എഴുതി തള്ളപ്പെട്ടേനെ..

മണിമലയിലെ അപകടത്തിൽ സഹോദരങ്ങളായ രണ്ട് യുവാക്കളുടെ ജീവൻ പൊലിഞ്ഞത് അതീവദുഃഖകരമായ സംഭവമാണ്.. എങ്കിലും കുഞ്ഞുമണിയെയും ജോസ് കെ മാണിയുടെ കുടുംബത്തെയും സമൂഹ മാധ്യമങ്ങൾ വേട്ടയാടുന്നത് ശരിയായ നടപടിയാണോ?

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുഞ്ഞുമാണി ഓടിച്ചിരുന്ന ഇന്നോവ കാർ അമിത വേഗത്തിലായിരുന്നുവെന്നതും പെട്ടെന്ന് ബ്രേക്ക് ഇട്ടതും സത്യമാണ്.. എന്നാൽ മനപ്പൂർവ്വം ഒരു അപകടം സൃഷ്ടിക്കണമെന്നോ രണ്ടുപേരുടെ ജീവൻ എടുക്കണമെന്നോ ആ പത്തൊൻപത്കാരൻ സ്വപ്നത്തിൽ പോലും ചിന്തിച്ചിട്ടില്ല. അബദ്ധത്തിൽ സംഭവിച്ചു പോയ അപകടത്തെ മനപ്പൂർവം കൊന്നു വെന്ന് വരുത്തി തീർക്കുകയാണ് സോഷ്യൽ മീഡിയ..

കഴിഞ്ഞ ശനിയാഴ്ചയാണ് ജോസ് കെ മാണിയുടെ മകൻ ഓടിച്ച ഇന്നോവ കാറിനു പിന്നിൽ സ്കൂട്ടർ ഇടിച്ച് സഹോദരങ്ങളായ രണ്ട് യുവാക്കൾ മരിച്ചത്. ഇന്നോവ കാർ പെട്ടെന്ന് ബ്രേക്ക് ഇട്ടതാണ് അപകടകാരണം.

എന്നാൽ അപകടം നടന്നതിന് ശേഷം അവിടെ നിന്ന് ഓടി രക്ഷപ്പെടാൻ അല്ല കുഞ്ഞുമാണി ശ്രമിച്ചത്.. താൻ ജോസ് കെ മാണിയുടെ മകനാണെന്ന് തുറന്നു പറയുകയും അപകടത്തിൽ പെട്ടവരെ ഉടൻ ആശുപത്രിയിൽ എത്തിക്കാനുള്ള നടപടികൾ ചെയ്യുകയും ചെയ്തു.

വിവരം അറിഞ്ഞു
ജോസ് കെ മാണിയുടെ ഓഫീസിൽനിന്ന് പോലീസ് സ്റ്റേഷനിൽ വിളിച്ച് വിവരം അന്വേഷിച്ചു. കേസെടുത്തു മുന്നോട്ടു പോകാൻ നിർദ്ദേശവും നൽകി.

ഇതിൻ പ്രകാരം കേസ് രജിസ്റ്റർ ചെയ്ത പോലീസ് കുഞ്ഞുമാണിയെ കസ്റ്റഡിയിലെടുത്ത് ജാമ്യത്തിൽ വിട്ടു.. സാധാരണയുള്ള നടപടിക്രമങ്ങളെല്ലാം പൂർത്തിയായ ശേഷമാണ് കുഞ്ഞുമാണിയെ ജാമ്യത്തിൽ വിട്ടതും .

മകനെ രക്ഷിക്കാൻ ശ്രമിച്ചുവെന്ന തരത്തിലാണ് ജോസ് കെ മാണിയെയും സോഷ്യൽ മീഡിയ കടന്നാക്രമിക്കുന്നത്..

കുഞ്ഞുമാണിയെന്ന പത്തൊൻപത്കാരന് എന്താണ് ഇത്ര പ്രത്യേകത… കെഎം മാണിയുടെ ചെറു മകനായതോ… അതോ ജോസ് കെ മാണിയുടെ മകനായതോ..? അതിലൊക്കെ ഉപരി അയാൾ ഇന്ത്യയിലെ ഒരു സാധാരണ പൗരൻ തന്നെയാണ്.. ഇന്ത്യയിലെ ഓരോ പൗരനും ലഭിക്കുന്ന അവകാശങ്ങളും നിയമ പരിരക്ഷയും കുഞ്ഞുമാണിക്കും അർഹതപ്പെട്ടതാണ്..

നമ്മുടെ രാജ്യത്ത് സാധാരണഗതിയിൽ ഒരു അപകടം നടന്ന് മരണം സംഭവിച്ചാൽ മനപ്പൂർവമല്ലാത്ത നരഹത്യക്കാണ്
കേസെടുക്കുന്നത്.. കുഞ്ഞുമാണിയുടെ പേരിലും ഇതേ കേസ് തന്നെയാണ് രജിസ്റ്റർ ചെയ്തത്…

നമ്മുടെ നാട്ടിൽ അപകടങ്ങൾ നടന്നയുടൻ ഡ്രൈവർമാർ മുങ്ങുമ്പോഴും കള്ളനും കൊലപാതകയും വരെ റോഡിലിറങ്ങി വിലസുമ്പോഴും കണ്ടിട്ടില്ലാത്ത തരത്തിലാണ് ഇരുട്ടത്തിരുന്ന് ചിലർ കുഞ്ഞുമാണിയെ ആക്രമിക്കുന്നത്…