play-sharp-fill
കുമരകം വടക്കുംകര ദേവീക്ഷേത്രം ; പൂരമഹോത്സവത്തിന് 15ന് കൊടിയേറും

കുമരകം വടക്കുംകര ദേവീക്ഷേത്രം ; പൂരമഹോത്സവത്തിന് 15ന് കൊടിയേറും

 

കുമരകം :വടക്കുംകര ദേവി ക്ഷേത്രത്തിലെ പൂര മഹോത്സവത്തിന് 15ന് കൊടിയേറും.
15ന് വൈകിട്ട് 6.45 ന് ദീപാരാധനയ്ക്ക് ശേഷമാകും തൃകൊടിയേറ്റ് നടക്കുക. ക്ഷേത്രം തന്ത്രി എം.എൻ ഗോപാലൻ തന്ത്രിയുടെയും, മേൽശാന്തി ബിജുവിന്റെയും മുഖ്യ കാർമ്മികത്വത്തിലാണ് കൊടിയേറ്റ്. 15ന് വൈകിട്ട് 7.30ന് പഞ്ചവാദ്യമേളം അരങ്ങേറും. വൈകിട്ട് 8.30ന് കുമരകം വല്ലക്കാട് ഭാഗത്ത്‌ നിന്നും ക്ഷേത്രത്തിലേക്ക് താലപ്പൊലി ഘോഷയാത്ര. ശേഷം ഗുരുദേവ കൃതികളുടെ ആലാപനം, അന്നദാനം എന്നിവ ഉണ്ടാകും.

ഉത്സവത്തിന്റെ രണ്ടാം ദിനമായ 16ന് രാവിലെ 5ന് പള്ളിയുണർത്തൽ നിർമ്മാല്യ ദർശനം, അഭിഷേകം തുടർന്ന് മൃത്യുജ്ഞയഹോമം അടക്കമുള്ള വിവിധ ക്ഷേത്ര പൂജകർമ്മങ്ങൾ നടക്കും. വൈകിട്ട് 6.45ന് ദീപാരാധന. ശേഷം തിരുവരങ്ങിൽ കേരള സ്കൂൾ കലോത്സവത്തിൽഎ ഗ്രേഡ് നേടിയ ശ്രീഹരി വി.എസ് അവതരിപ്പിക്കുന്ന കേരള നടനം അരങ്ങേറും.
തുടർന്ന് ഗ്രൂപ്പ്‌ ഡാൻസ്, കൈകൊട്ടികളി, എന്നിവ നടക്കും വൈകിട്ട് 8.30ന് ആശാരിപ്പറമ്പ് ഭാഗത്ത്‌ നിന്നും ക്ഷേത്രത്തിലേക്ക് താലപ്പൊലി ഘോഷയാത്ര നടക്കും, ശേഷം അന്നദാനം.


ഉത്സവത്തിന്റെ മൂന്നാം ദിനമായ 17ന് രാവിലെ 5ന് പള്ളിയുണർത്തൽ നിർമ്മാല്യ ദർശനം, അഭിഷേകം തുടങ്ങി വിവിധ പൂജകൾ നടക്കും.
വൈകിട്ട് 6.45ന് ദീപാരാധന, തുടർന്ന് തിരുവാതിര ശേഷം വൈകിട്ട് 7.30ന് കോട്ടയം വോയ്സ്‌ കോട്ടയം അവതരിപ്പിക്കുന്ന കരാക്കെ ഗാനമേള. തുടർന്ന് ആപ്പീത്ര ഭാഗത്ത്‌ നിന്നും ക്ഷേത്രത്തിലേക്ക് താലപ്പൊലി ഘോഷയാത്ര നടക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉത്സവത്തിന്റെ നാലാം ദിനമായ ദിനമായ 18ന് രാവിലെ 5ന് പള്ളിയുണർത്തൽ നിർമ്മാല്യ ദർശനം, അഭിഷേകം തുടങ്ങി വിവിധ പൂജകർമ്മങ്ങൾ നടക്കും. ശേഷം രാവിലെ 9.30ന് ശ്രീഭൂതബലി, വൈകിട്ട് 6.45ന് ദീപാരാധന, പുഷ്പാഭിഷേകം, ഭഗവതിസേവ എന്നിവ നടക്കും. തുടർന്ന് വൈകിട്ട് 7.45ന് തിരുവാതിര, കൈകൊട്ടികളി തുടർന്ന് ചൂളഭാഗത്ത് നിന്നും ക്ഷേത്രത്തിലേക്ക് താലപ്പൊലി ഘോഷയാത്ര നടക്കും. തിരുവരങ്ങിൽ രാത്രി 8ന് ഡോ വസന്തകുമാർ അവതരിപ്പിക്കുന്ന കഥാപ്രസംഗം അരങ്ങേറും.

ആറാട്ട് ദിനമായ 19ന് രാവിലെ 5ന് പള്ളിയുണർത്തൽ നിർമ്മാല്യ ദർശനം, അഭിഷേകം തുടങ്ങി വിവിധ പൂജകർമ്മങ്ങൾ നടക്കും. വൈകുന്നേരം 3ന് ആറാട്ട് പുറപ്പാട്.
വൈകുന്നേരം 6ന് ആറാട്ട് വിളക്ക്. ശേഷം 7ന് തിരു ആറാട്ട് നടക്കും. തുടരാൻ ആറാട്ട് കടവിൽ ദീപാരാധന, 7.30ന് ആറാട്ട് എതിരേൽപ്പ് എന്നിവ നടക്കും. തിരുവരങ്ങിൽ വൈകിട്ട് 8.15ന് കോഴിക്കോട് പ്രശാന്ത് വർമ്മ നയിക്കുന്ന മാനസജപലഹരി.