play-sharp-fill
നെഞ്ചോട് ചേർത്ത് ഫുട്ബോൾ; ലോകകപ്പ് വേദിയിൽ വാളന്റിയറായി കുമ്മനം സ്വദേശിയും; പ്രീമാച്ച് സെറിമണിയടക്കമുള്ള  ഒരുക്കങ്ങളാണ് ചുമതല

നെഞ്ചോട് ചേർത്ത് ഫുട്ബോൾ; ലോകകപ്പ് വേദിയിൽ വാളന്റിയറായി കുമ്മനം സ്വദേശിയും; പ്രീമാച്ച് സെറിമണിയടക്കമുള്ള ഒരുക്കങ്ങളാണ് ചുമതല

സ്വന്തം ലേഖിക

കോട്ടയം: ലോകകപ്പ് വേദിയിൽ വളന്റിയറായി കുമ്മനം സ്വദേശിയും.

നിഷാദ് ഹസൻ കുട്ടിയാണ് കുമ്മനത്തിന്റെ അഭിമാനവും ആവേശ വുമായി ഖത്തറിലെ ലോകകപ്പ് വേദിയിലെത്തിയത്. പത്തുതലങ്ങളിലായി രണ്ടുവർഷം നീണ്ട സെ ലക്ഷൻ നടപടി ക്രമങ്ങൾക്കുശേഷമാണ് ലോകത്തിലെ പല രാജ്യങ്ങളിൽ നിന്നുള്ള 20,000 പേരിലൊരാളായി നിഷാദ് തെരഞ്ഞെടുക്കപ്പെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചെറുപ്പംമുതലേ ഫുട്ബാളിനോടുള്ള ഇഷ്ടം നെഞ്ചേറ്റിയിരുന്നു നിഷാദ്. ആറാംക്ലാസുകാരനായ മകൻ ഫൈസാൻ അഹമദ് റൊണാൾഡോയുടെ വ ലിയ ആരാധകനാണ്.

ഖത്തറിൽ ക്ലബിനുവേണ്ടി കളിക്കുന്നുണ്ട്. കോച്ചിങ്ങിനും പോകുന്നു. മകന്റെ ആഗ്രഹവും നിർബന്ധവുമാണ് നിഷാദിനെ വളന്റിയറാവാൻ പ്രേരിപ്പിച്ചത്. പ്രീമാച്ച് സെറിമണിയടക്കം ഒരുക്കങ്ങളാണ് ചുമതല.

ടീമുകളുടെ പതാക പിടിച്ചുനിൽക്കുക, ട്രോഫി ഒരുക്കുക തു ടങ്ങിയ ജോലികൾ. നിലവിൽ എട്ടു ഷിഫ്റ്റ് കഴിഞ്ഞു. ഫൈനൽ മത്സരം വരെ വളന്റിയറായുണ്ടാവും.

10 വർഷമായി ഖത്തറിലുള്ള നിഷാദ് എസ്. ബി.ഐയുടെ ഹോൾഡിങ് ഗ്രൂപ്പിൽ ഓപറേഷൻ മനേജരാണ്. നേരത്തേ 11വർഷം ദുബൈയിലാ യിരുന്നു. ഭാര്യ ലിബിന് മറ്റു മക്കളായ ഫൈഹ ഫാത്തിമ, ഫിയാൻ അഹമ്മദ്, ഫഹ്റ ഫാത്തിമ എന്നിവരും കൂടെയുണ്ട്.

കാൽപന്തുകളിയുടെ രാജാക്കന്മാരെ നേരിട്ടു കാണാൻ അവസരം കിട്ടിയതിൽ തനിക്കും കുടുംബത്തിനും ഏറെ സന്തോഷമുണ്ടെന്ന് നിഷാദ് പറഞ്ഞു. നിരവധി മലയാളികൾ വളന്റിയറായുണ്ട്. ജീവിതത്തിൽ കിട്ടിയ വലിയ ഭാഗ്യം തന്നെയാ ണിതെന്നും നിഷാദ് കൂട്ടിച്ചേർത്തു.