video
play-sharp-fill
മിക്കവരെയും അലട്ടുന്ന പ്രധാന ചർമ്മ പ്രശ്നമാണ് മുഖക്കുരു; തെറ്റായ ഭക്ഷണക്രമം, സ്ട്രെസ്സ്, മരുന്നുകളുടെ ഉപയോഗം, ചില പോഷകങ്ങളുടെ കുറവ് എല്ലാം തന്നെ മുഖക്കുരു ഉണ്ടാക്കുന്നതിന് ഇടയാക്കും; കുങ്കുമപ്പൂവ് ഈ രീതിയിൽ ഉപയോഗിച്ച് നോക്കൂ മുഖക്കുരുവിന്റെ പാടുകൾ അകറ്റാം!

മിക്കവരെയും അലട്ടുന്ന പ്രധാന ചർമ്മ പ്രശ്നമാണ് മുഖക്കുരു; തെറ്റായ ഭക്ഷണക്രമം, സ്ട്രെസ്സ്, മരുന്നുകളുടെ ഉപയോഗം, ചില പോഷകങ്ങളുടെ കുറവ് എല്ലാം തന്നെ മുഖക്കുരു ഉണ്ടാക്കുന്നതിന് ഇടയാക്കും; കുങ്കുമപ്പൂവ് ഈ രീതിയിൽ ഉപയോഗിച്ച് നോക്കൂ മുഖക്കുരുവിന്റെ പാടുകൾ അകറ്റാം!

മിക്കവരെയും അലട്ടുന്ന പ്രധാന ചർമ്മ പ്രശ്നമാണ് മുഖക്കുരു. തെറ്റായ ഭക്ഷണക്രമം, സ്ട്രെസ്, മരുന്നുകളുടെ ഉപയോ​ഗം, ചില പോഷകങ്ങളുടെ കുറവ് എല്ലാം തന്നെ മുഖക്കുരു ഉണ്ടാക്കുന്നതിന് ഇടയാക്കും. മുഖക്കുരു പാടുകൾ കുറയ്ക്കുന്നതിന് എപ്പോഴും പ്രകൃതിദത്ത പാടുകൾ പരീക്ഷിക്കുന്നതാണ് ഏറെ നല്ലത്.

പണ്ട് മുതൽക്കേ ചർമ്മ പ്രശ്നങ്ങൾക്ക് ഉപയോ​ഗിച്ച് വരുന്ന ഒന്നാണ് കുങ്കുമപ്പുവും ചന്ദവും. ചന്ദനവും കുങ്കുമവും ആയുർവേദ ഔഷധങ്ങളിൽ വളരെക്കാലമായി ഉപയോഗിച്ചുവരുന്നു. കാരണം അവ ചർമ്മത്തെ സുഖപ്പെടുത്തുന്ന ഗുണങ്ങളും മുഖക്കുരു പാടുകൾ കുറയ്ക്കുന്നതിനും മികച്ച പ്രതിവിധിയാണ്.

ചന്ദനത്തിന് ആന്റി -ഇൻഫ്ലമേറ്ററി, ആൻ്റിമൈക്രോബയൽ ഗുണങ്ങളുണ്ട്. ഇത് മുഖക്കുരു സംബന്ധമായ ചുവപ്പ് കുറയ്ക്കാനും സഹായിക്കും. ആൻ്റിഓക്‌സിഡൻ്റുകൾ അടങ്ങിയ കുങ്കുമപ്പൂവ് നിറം വർദ്ധിപ്പിക്കാനും ഹൈപ്പർപിഗ്മെൻ്റേഷൻ കുറയ്ക്കാനും സഹായിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുഖക്കുരു തടയുന്നതിന് പരീക്ഷിക്കാം കുങ്കുമപ്പൂവ് കൊണ്ടുള്ള ഫേസ് പാക്കുകൾ

ഒന്ന്

1 ടീസ്പൂൺ ചന്ദനപ്പൊടി, ഒരു നുള്ള് കുങ്കുമപ്പൂവ്, 2 ടീസ്പൂൺ പാൽ അല്ലെങ്കിൽ റോസ് വാട്ടർ എന്നിവ യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടുക. ശേഷം ഈ പാക്ക് 15 മിനുട്ട് നേരം ഇട്ട ശേഷം കഴുകി കളയുക.

രണ്ട്

1 ടീസ്പൂൺ ചന്ദനപ്പൊടി, ഒരു നുള്ള് കുങ്കുമപ്പൂവ്, 1/4 ടീസ്പൂൺ മഞ്ഞൾ പൊടി, 2 ടീസ്പൂൺ തൈര് എന്നിവ യോജിപ്പിച്ച് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് മുഖത്തും കഴുത്തിലുമായി പുരട്ടുക. നന്നായി ഉണങ്ങിയതിന് ശേഷം കഴുകി കളയുക. ആഴ്ചയിൽ രണ്ടോ മൂന്നോ നേരം ഈ പാക്ക് ഇടാം.

മൂന്ന്

1 ടീസ്പൂൺ ചന്ദനപ്പൊടി, ഒരു നുള്ള് കുങ്കുമപ്പൂവ്, 1 ടീസ്പൂൺ മുള്ട്ടാണി മിട്ടി, 2 ടീസ്പൂൺ റോസ് വാട്ടർ എന്നിവ യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടുക. 20 മിനുട്ടിന് ശേഷം കഴുകി കളയുക.