play-sharp-fill
കോട്ടയം കുമാരനല്ലൂരിൽ അച്ഛനെ കൊന്ന മകൻ നല്ല കലാകാരൻ: ഉയർന്ന വിദ്യാഭ്യാസം: ലഹരിക്കടിമയായതോടെ മനസിന്റെ താളംതെറ്റി: ഭാര്യ ഉപേക്ഷിച്ചു പോയി

കോട്ടയം കുമാരനല്ലൂരിൽ അച്ഛനെ കൊന്ന മകൻ നല്ല കലാകാരൻ: ഉയർന്ന വിദ്യാഭ്യാസം: ലഹരിക്കടിമയായതോടെ മനസിന്റെ താളംതെറ്റി: ഭാര്യ ഉപേക്ഷിച്ചു പോയി

കോട്ടയം: കുമാരനല്ലൂർ താഴത്ത് വരിക്കതിൽ വീട്ടിൽ നിന്ന് സ്ഥിരമായി വഴക്കും ഒച്ചയും ബഹളവും കേൾക്കാം. പക്ഷേ ഇന്നു രാവിലെ കേട്ട അയ്യോ കൊല്ലുന്നേ എന്ന നിലവിളി കേട്ടാണ് അയൽവാസികൾ

ഓടിയെത്തിയത്. വിവരം ഗാന്ധിനഗർ പോലീസിൽ അറിയിച്ചു.
എസ് ഐ യുടെ നേതൃത്വത്തിൽ രണ്ടു പോലീസുകാർ എത്തിപ്പോൾ കതക് അടഞ്ഞുകിടക്കുന്നു. വലിയ നിശബ്ദത. പോലീസുകാർ അശോക എന്ന് വിളിച്ച് കതക് തുറക്കാൾ ആവശ്യപ്പെട്ടു. പല തവണ ആവശ്യപ്പെട്ടിട്ടും കതക് തുറന്നില്ല.

അച്ഛനെവിടെ എന്നു ചോദിച്ചപ്പോൾ ഞാൻ കൊന്നു എന്നു പറഞ്ഞു. എസ്.ഐ വിവരം സി ഐയെ അറിയിച്ചു. കൂടുതൽ പോലീസ് എത്തി കതക് ചവുട്ടി തുറന്നപ്പോഴാണ് അശോകന്റെ അച്ഛൻ രാജു (70) വിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തലയുടെ പിന്നിലേറ്റ പരിക്കാണ് മരണകാരണമെന്നു കരുതുന്നു.തലയ്ക്കടിച്ചതാകാമെന്നു കരുതുന്നു.
രാവിലെ ഒൻപതു മണിയോടെ വീട്ടിൽ അച്ഛനും മകനും തമ്മിൽ വഴക്ക് തുടങ്ങിയതാണ് 11.45-നാന്ന് പോലീന് എത്തിയത്.

ഇതിനു മുൻപ് എപ്പോഴോ ആണ് കൊല നടത്തിയത്.
അശോകൻ മാനസിക അസ്വസ്ഥത പ്രകടിപ്പിക്കാറുണ്ടത് നാട്ടുകാർ പറയുന്നു. സ്ഥിരം പ്രശ്നക്കാരനാണ്. നല്ല വിദ്യാഭ്യാസമുള്ള ആർട്ടിസ്റ്റ് ആയിരുന്നു അശോകൻ

ലഹരിക്കടിമയായതോടെയാണ് കല നശിച്ച് ഈ രീതിയിൽ സാമൂഹ്യ വിരുദ്ധപ്രവർത്തികളിലേക്ക് നീങ്ങിയത്. മനസിന്റെ താളം തെറ്റി സ്ഥിരമായി

പ്രശ്നമുണ്ടാക്കാറുണ്ടന്ന് നാട്ടുകാർ പറയുന്നു. വിവാഹിതനാണ്. ഭാര്യ ഉപേക്ഷിച്ചു പോയി.
പിതാവിനെ ക്കൊന്ന കേസിൽ മകന്‍ അശോകനെ (42) പോലീസ് അറസ്റ്റ് ചെയ്തു.

കോട്ടയം കുമാരനല്ലൂര്‍ മേല്‍പ്പാലത്തിനു സമീപം ഇടയാടിയില്‍വീട്ടിലാണ് സംഭവം.. അശോകന്‍ ലഹരിക്ക് അടിമയാണെന്ന് പോലീസ് പറഞ്ഞു. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍