കുമരകത്ത് ആളൊഴിഞ്ഞ പ്രദേശത്ത് ആത്മഹത്യ ചെയ്ത യുവാവിനൊപ്പം ഉണ്ടായിരുന്ന പെൺകുട്ടിയെ കണ്ടെത്തി; വെള്ളം നിറഞ്ഞ കുറ്റിക്കാട്ടിൽ പെൺകുട്ടി കഴിഞ്ഞത് 20 മണിക്കൂർ

കുമരകത്ത് ആളൊഴിഞ്ഞ പ്രദേശത്ത് ആത്മഹത്യ ചെയ്ത യുവാവിനൊപ്പം ഉണ്ടായിരുന്ന പെൺകുട്ടിയെ കണ്ടെത്തി; വെള്ളം നിറഞ്ഞ കുറ്റിക്കാട്ടിൽ പെൺകുട്ടി കഴിഞ്ഞത് 20 മണിക്കൂർ

സ്വന്തം ലേഖകൻ

കുമരകം: ചീപ്പുങ്കൽ ആളൊഴിഞ്ഞ പ്രദേശത്ത് ആത്മഹത്യ ചെയ്ത യുവാവിനൊപ്പം ഉണ്ടായിരുന്ന പെൺകുട്ടിയെ കണ്ടെത്തി.

ഇന്ന് രാവിലെ പ്രദേശവാസി വിനോദാണ് പാടത്തെ വരമ്പിൽ തളർന്ന് കിടക്കുന്ന നിലയിൽ പെൺക്കുട്ടിയെ കണ്ടെത്തിയത്.
പേടിച്ചു വിറച്ച യുവതി 20 മണിക്കൂറാണ് വെള്ളം നിറഞ്ഞ കുറ്റിക്കാട്ടിൽ കഴിഞ്ഞത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വൈക്കം വച്ചൂർ അംബികാ മാർക്കറ്റ് ഹേമാലയത്തിൽ ഗിരീഷിന്റെ മകൻ ഗോപു വിജയ് (22) തിങ്കളാഴ്ചയാണ് ജീവനൊടുക്കിയത്. ദുരൂഹ സാഹചര്യത്തിൽ യുവാവിൻ്റെ മൃതദേഹം കണ്ടെത്തിയതിനെത്തുടർന്ന് ഇന്നലെ പൊലീസിൻ്റെ നേതൃത്വത്തിൽ മാലിക്കായൽ പ്രദേശത്ത് മണിക്കൂറുകൾ നീണ്ട തെരച്ചിൽ നടത്തിയിരുന്നെങ്കിലും പെൺകുട്ടിയെ കണ്ടെത്താനായിരുന്നില്ല.

തുടർന്ന് ഇന്ന് രാവിലെയാണ് പെൺകുട്ടിയെ കണ്ടെത്തിയത്.
ഭയന്ന് വിറച്ച് ഒളിവിൽ കഴിഞ്ഞ പെൺകുട്ടി തീർത്തും അവശയായിരുന്നു.

തുടർന്ന് നാട്ടുകാർ ചേർന്ന് കുട്ടിയെ സമീപത്തെ വീട്ടിൽ എത്തിച്ചു. രാത്രി മുഴുവൻ സമീപത്തെ ചതുപ്പിലെ കുറ്റിക്കാട്ടിൽ കഴിച്ചു കൂട്ടുകയായിരുന്നെന്ന് പെൺകുട്ടി പറഞ്ഞു.

കുമരകം എസ്.ഐ എസ്. സുരേഷും സംഘവും സ്ഥലത്തെത്തി പെൺകുട്ടിയെ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.