കുമരകം വാട്ടർ തീം പാർക്ക്; സാധ്യത ഉറപ്പാക്കി സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവൻ .

കുമരകം വാട്ടർ തീം പാർക്ക്; സാധ്യത ഉറപ്പാക്കി സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവൻ .

കുമരകം: കുമരകം കേന്ദ്രീകരിച്ച്‌ വാട്ടര്‍ തീം പാര്‍ക്ക് സാധ്യമാക്കുമെന്ന് സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവൻ പറഞ്ഞു. കുമരകം ശ്രീകുമാരമംഗലം ക്ഷേത്ര ഓഡിറ്റോറിയത്തില്‍ നടന്ന സ്ത്രീ സൗഹാര്‍ദ്ദ ടൂറിസം പദ്ധതിയുടെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

 

പൊതു – സ്വകാര്യ പങ്കാളിത്തോടെ പാര്‍ക്ക് നടപ്പിലാക്കുന്നതിന്റെ സാധ്യതകളെക്കുറിച്ച്‌ ടൂറിസം ഡയറക്ടറുമായി ചര്‍ച്ച നടത്തി. 2007ലാണ് ഉത്തരവാദിത്ത ടൂറിസം മിഷൻ കുമരകത്ത് ആരംഭിച്ചത്. ഇതിലൂടെ നിരവധി വനിതകള്‍ക്ക് തൊഴിലവസരങ്ങളും സംരംഭങ്ങളും തുടങ്ങാൻ സാധിച്ചു. സാമ്പത്തിക സാമൂഹിക സാംസ്‌കാരിക ഉയര്‍ച്ച സമൂഹത്തില്‍ സൃഷ്ടിക്കാൻ ഉത്തരവാദിത്ത ടൂറിസം മിഷനിലൂടെ സാധിച്ചു.

 

വിനോദസഞ്ചാര മേഖലയില്‍ സ്ത്രീ സഞ്ചാരികള്‍ക്ക് സുരക്ഷിത വിനോദ സഞ്ചാരവും സൗകര്യങ്ങളും പശ്ചാത്തല അന്തരീക്ഷവും ഒരുക്കുകയാണ് സ്ത്രീ സൗഹാര്‍ദ്ദ ടൂറിസം പദ്ധതിയുടെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

കുമരകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ധന്യ സാബു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, കളക്ടര്‍ വി.വിഗ്‌നേശ്വരി, ഉത്തരവാദിത്ത ടൂറിസം മിഷൻ സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ കെ. രൂപേഷ്‌കുമാര്‍, ഡോ. പീജ രാജൻ, വി.കെ. ജോഷി എന്നിവര്‍ പങ്കെടുത്തു.