play-sharp-fill
അയൽവാസിയുടെ വീട്ടിൽ കയറി സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ചു; കുമരകം സ്വദേശി  അറസ്റ്റിൽ

അയൽവാസിയുടെ വീട്ടിൽ കയറി സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ചു; കുമരകം സ്വദേശി അറസ്റ്റിൽ

സ്വന്തം ലേഖിക

കുമരകം: അയൽവാസിയുടെ വീട്ടിൽ കയറി മോഷണം നടത്തിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

കുമരകം കൊച്ചു പറമ്പിൽ വീട്ടിൽ മനോഹരൻ മകൻ മിഥുൻ മനോഹരൻ (26) എന്നയാളെയാണ് കുമരകം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം തന്റെ അയൽവാസിയുടെ വീട്ടിൽ കയറി അലമാരയിൽ ടിന്നിനുള്ളില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണ കമ്മലുകളും, മോതിരവും മോഷ്ടിച്ചുകൊണ്ട് കടന്നു കളയുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അയൽവാസിയായ ഗൃഹനാഥനും കുടുംബവും ആശുപത്രിയിൽ പോയ സമയത്താണ് ഇയാൾ വീടിന്റെ അടുക്കള വാതിൽ തുറന്ന് മോഷണം നടത്തിയത്. വീട്ടുകാര്‍ വാതില്‍ പൂട്ടി താക്കോൽ സൂക്ഷിക്കുന്ന സ്ഥലം അയൽവാസിയായ ഇയാൾ മനസ്സിലാക്കി വെച്ചിരുന്നു. ഈ താക്കോൽ ഉപയോഗിച്ചാണ് ഇയാൾ അടുക്കള വാതിൽ തുറന്ന് അകത്തു കയറിയത്.

പരാതിയെ തുടർന്ന് കുമരകം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ശാസ്ത്രീയമായ പരിശോധനയിലൂടെ പ്രതിയെ കണ്ടെത്തുകയും, ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കുമരകം സ്റ്റേഷൻ എസ്.എച്ച്.ഓ ബിൻസ് ജോസഫ്, എസ്.ഐ സുരേഷ്, എ.എസ്.ഐ സുനില്‍, സി.പി.ഓ മാരായ ഷൈജു, സുജിത്ത് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.