കുമരകം പൊലീസ് സ്റ്റേഷന് വെള്ളത്തില്‍; ഒടുവില്‍ പൊലീസുകാര്‍ നേരിട്ടിറങ്ങി ഓട വൃത്തിയാക്കി
സ്വന്തം ലേഖകൻ
കുമരകം: കുമരകം പൊലീസ് സ്റ്റേഷന് പരിസരം വെള്ളത്തിലായി.
എല്ലാ മഴക്കാലത്തും ഇതു പതിവാണെങ്കിലും ഇത്തവണ വെള്ളക്കെട്ട് രൂക്ഷമായി. പരാതി നല്കാന് എത്തുന്നവര്‍ സ്റ്റേഷനിലെത്താന്‍ നീന്തിയെത്തണമെന്നും പരാതിപ്പെടേണ്ട സ്ഥിതിയായി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ചന്ത ഭാഗത്തെ ഓട ചപ്പു ചവറുകള്‍ അടിഞ്ഞ് ഒഴുക്ക് തടസപ്പെട്ടതാണ് വെള്ളക്കെട്ടിന് പ്രധാന കാരണം. ഇന്നലെ രാവിലെ പൊലീസ് ഉദ്യോഗസ്ഥര്‍ ഒത്തുകൂടി സ്റ്റേഷന് മുതല്‍ ചന്തത്തോടുവരെയുള്ള ഓടയിലെ പ്ലാസ്റ്റിക്കും ചപ്പുചവറുകളും നീക്കിയതോടെ വെള്ളം വറ്റി തുടങ്ങി.
കുമരകം എസ്എച്ച്ഒ ബിന്‍സ് ജോസഫ്, എസ്ഐ എസ്. സുരേഷ്, ക്രൈം എസ്ഐ സജി, പിആര്‍ഒ വിജയ പ്രമോദ്, റൈറ്റര്‍ ചെലീലാ, സിപിഒമാരായ രജീഷ്, ഗിരീഷ്, അജീഷ്, ശ്രീജിത്ത്, തോമസ്, രഞ്ജിത്ത് തുടങ്ങിയവരാണ് ഓട വൃത്തിയാക്കിയത്.