കോട്ടയം കുമരകത്ത് മുക്കുപണ്ടം പണയം വച്ച് പണം തട്ടാൻ ശ്രമം; കേസിലെ കൂട്ടുപ്രതി പൊലീസ് പിടിയിൽ

കോട്ടയം കുമരകത്ത് മുക്കുപണ്ടം പണയം വച്ച് പണം തട്ടാൻ ശ്രമം; കേസിലെ കൂട്ടുപ്രതി പൊലീസ് പിടിയിൽ

സ്വന്തം ലേഖിക

കുമരകം: കുമരകം ബാങ്ക് പടിഭാഗത്ത് എട്ടൊന്നിൽ ഫിനാൻസ് സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വച്ച് പണം തട്ടാൻ ശ്രമിച്ച കേസിലെ കൂട്ടു പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

കുറിച്ചി എണ്ണക്കാച്ചിറ പുതുപ്പറമ്പിൽ വീട്ടിൽ സൽബു പി.എസ് (32) നെയാണ് പൊലീസ്പിടികൂടിയത്. മുക്കുപണ്ടം കേസിൽ ഒന്നാം പ്രതിയായ ഹരി വിഷ്ണുവിനെ കുമരകം പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിന്റെ നിർദ്ദേശപ്രകാരം കുമരകം എസ്.എച്ച്.ഒ ബിൻസ് ജോസഫിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. എസ്.ഐ. എസ്. സുരേഷ്, പൊലീസ് ഉദ്യോഗസ്ഥരായ അമ്പാടി, രഞ്ജിത്ത്, എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.