play-sharp-fill
കുമരകം ചെങ്ങളം റോഡിൽ അപകടം തുടർക്കഥയാകുന്നു; നിയന്ത്രണം വിട്ട കാറിടിച്ച്‌ ബൈക്ക്‌ യാത്രക്കാരായ നവദമ്പതികള്‍ക്ക്‌ പരുക്കേറ്റു

കുമരകം ചെങ്ങളം റോഡിൽ അപകടം തുടർക്കഥയാകുന്നു; നിയന്ത്രണം വിട്ട കാറിടിച്ച്‌ ബൈക്ക്‌ യാത്രക്കാരായ നവദമ്പതികള്‍ക്ക്‌ പരുക്കേറ്റു

കുമരകം: ചെങ്ങളം റോഡിൽ അപകടം ആവർത്തിക്കുന്നു. ഇന്നലെ ചെങ്ങളം വായനശാലയ്ക്ക് സമീപം നിയന്ത്രണം നഷ്ടമായ കാർ നിർത്തിയിട്ടിരുന്ന ബൈക്കിലിടിച്ചുണ്ടായ അപകടത്തിൽ നവദമ്പതികള്‍ക്ക്‌ പരുക്കേറ്റു.

കുമരകം ചക്രംപടി കൊച്ചു പറമ്പില്‍ അഭിഷേക്‌ (24), ആതിര (22) എന്നിവര്‍ക്കാണ്‌ പരുക്കേറ്റത്‌.


വഴിയോരത്ത്‌ ബൈക്ക്‌ നിര്‍ത്തി വായനശാലയിലെ കടയില്‍ നിന്നും സാധനം വാങ്ങുന്നതിനിടയില്‍ നിയന്ത്രണം വിട്ടെത്തിയ ഇന്നോവ ക്രിസ്‌റ്റ ഇവരെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടര്‍ന്ന്‌ നിര്‍ത്താതെ പോയ കാര്‍ അയ്യന്മാന്ത്ര പാലത്തിനു സമീപം നാട്ടുകാര്‍ തടഞ്ഞിട്ടു. കുമരകം പോലീസെത്തി കാര്‍ ഡ്രൈവറെ സ്‌റ്റേഷനിലേക്ക്‌ കൊണ്ടുപോയി. മെഡിക്കല്‍ ചെക്കപ്പിന്‌ ആശുപത്രിയിലേക്ക്‌ കൊണ്ടു പേകുന്നതിന്‌ പകരം സ്‌റ്റേഷനിലേക്ക്‌ കൊണ്ടുപോയത്‌ സംബന്ധിച്ച്‌ ആക്ഷേപം ഉയര്‍ന്നിരുന്നു.

കാര്‍ ഡ്രൈവര്‍ കടുത്ത മദ്യലഹരിയിലായിരുന്നെന്ന്‌ ദൃക്‌സാക്ഷികള്‍ പറയുന്നു. കുമരകത്ത്‌ നിന്നും ആബുലന്‍സ്‌ എത്താന്‍ താമസിച്ചതിനാല്‍ വേറെ വാഹനത്തിലാണ്‌ അപകടത്തില്‍പ്പെട്ടവരെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്‌.