താത്കാലിക റാേഡിലൂടെ ബസ് കടത്തിവിടണം; ജനകീയ ഹര്‍ജിക്കായി എഐവൈഎഫ് ഇന്ന്  കുമരകം ബസ് ബേയില്‍ ഒപ്പുശേഖരണം നടത്തും

താത്കാലിക റാേഡിലൂടെ ബസ് കടത്തിവിടണം; ജനകീയ ഹര്‍ജിക്കായി എഐവൈഎഫ് ഇന്ന് കുമരകം ബസ് ബേയില്‍ ഒപ്പുശേഖരണം നടത്തും

Spread the love

കുമരകം: താത്കാലിക റോഡിലൂടെ ബസുകള്‍ കടത്തിവിടണമെന്ന എഐവൈഎഫ് നിര്‍ദേശത്തിന് ജനപിന്തുണ തേടി ഒപ്പുശേഖരണം നടത്തുന്നു.

ബന്ധപ്പെട്ട അധികാരികള്‍ക്കു കത്ത് നല്‍കിയിട്ടും യാതൊരു നടപടിയും ഉണ്ടാകാത്ത സാഹചര്യത്തില്‍ മുഖ്യമന്ത്രിക്കും പൊതുമരാമത്ത് മന്ത്രിക്കും ജനകീയ ഹര്‍ജി സമര്‍പ്പിക്കാനാണ് എഐവൈഎഫ് ഇന്ന് വൈകുന്നേരം നാലിന് കുമരകം ബസ് ബേയില്‍ ഒപ്പുശേഖരണം നടത്തുക. എഐവൈഎഫ് ഏറ്റുമാനൂര്‍ മണ്ഡലം സെക്രട്ടറി എസ്. ഷാജോ ജനകീയ ഹര്‍ജി ഒപ്പുശേഖരണം ഉദ്ഘാടനം ചെയ്യും.

മേഖലാ പ്രസിഡന്‍റ് സുരേഷ് കെ. തോമസ് അധ്യക്ഷത വഹിക്കും.
അട്ടിപ്പീടിക-കൊഞ്ചുമട ബസുകള്‍ ഇടതടവില്ലാതെ സര്‍വീസ് നടത്തുമ്പോള്‍, ചേര്‍ത്തല-വൈക്കം ഭാഗത്തേക്കുള്ള ബസുകള്‍ക്കു മാത്രം അയിത്തം കല്പിക്കുകയാണ് ഉദ്യോഗസ്ഥര്‍. വേഗത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കാൻ കരാറുകാരൻ തയാറാണെങ്കിലും ഉദ്യോഗസ്ഥ അനാസ്ഥമൂലം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ചുവപ്പുനാടയില്‍ കുടുങ്ങിക്കിടക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉദ്യോഗസ്ഥ അനാസ്ഥ അവസാനിപ്പിച്ച്‌ യുദ്ധകാല അടിസ്ഥാനത്തില്‍ കോണത്താറ്റ് പാലവും അപ്രോച്ച്‌ റോഡും പൂര്‍ത്തീകരിക്കണമെന്ന് എഐവൈഎഫ് കുമരകം മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു.