play-sharp-fill
കുമരകം കോണത്താറ്റ് പാലം പൊളിച്ചതിന് പിന്നാലെ ഗതാഗതക്കുരുക്ക് രൂക്ഷം; വൈക്കം-ചേര്‍ത്തല ഭാഗത്തേയ്ക്കുള്ള യാത്രക്കാര്‍ ദുരിതത്തിൽ; നടപടിയാവശ്യപ്പെട്ട് യാത്രക്കാര്‍; യാതൊരു പ്ലാനിങ്ങും നടത്താതെയാണ് പഞ്ചായത്ത്  ഗതാഗത പരിഷ്‌ക്കാരങ്ങള്‍ നടപ്പാക്കിയതെന്ന് ബസ് ജീവനക്കാർ

കുമരകം കോണത്താറ്റ് പാലം പൊളിച്ചതിന് പിന്നാലെ ഗതാഗതക്കുരുക്ക് രൂക്ഷം; വൈക്കം-ചേര്‍ത്തല ഭാഗത്തേയ്ക്കുള്ള യാത്രക്കാര്‍ ദുരിതത്തിൽ; നടപടിയാവശ്യപ്പെട്ട് യാത്രക്കാര്‍; യാതൊരു പ്ലാനിങ്ങും നടത്താതെയാണ് പഞ്ചായത്ത് ഗതാഗത പരിഷ്‌ക്കാരങ്ങള്‍ നടപ്പാക്കിയതെന്ന് ബസ് ജീവനക്കാർ

കോട്ടയം: കുമരകം കോണത്താറ്റ് പാലം പൊളിച്ചതിന് പിന്നാലെ ഗതാഗതക്കുരുക്ക് രൂക്ഷം. പാലം പൊളിച്ചതോടെ വൈക്കം-ചേര്‍ത്തല ഭാഗത്തേയ്ക്കുള്ള യാത്രക്കാര്‍ ദുരിതത്തിലായി. കോട്ടയവും കുമരകവും തമ്മില്‍ ബന്ധിപ്പിക്കുന്ന 70 വര്‍ഷം പഴക്കമുള്ള പാലമാണ് പുനര്‍ നിര്‍മിക്കാനായി പൊളിച്ചത്.

താത്‌കാലിക റോഡിലൂടെ വലിയ വാഹനങ്ങള്‍ക്ക് യാത്ര സാധ്യമല്ലാതെ വന്നതിനാല്‍ ബസുകള്‍ പാലത്തിനടുത്ത് യാത്രക്കാരെ ഇറക്കി വിടുകയാണ് ചെയ്യുന്നത്. യാത്രക്കാര്‍ കാല്‍ നടയായി താത്‌കാലിക റോഡിലൂടെ മറുവശത്തെത്തിയാണ് കോട്ടയത്തേയ്ക്കുള്ള ബസില്‍ കയറുന്നത്. താത്‌കാലിക റോഡിന്‍റെ കുറച്ച്‌ ഭാഗം ഇടുങ്ങിയതായതിനാല്‍ വലിയ വാഹനങ്ങള്‍ക്ക് കടന്ന് പോകാനും സാധിക്കില്ല.

പാലം പൊളിച്ച്‌ മൂന്ന് ദിവസമായിട്ടും ഗതാഗത പ്രശ്‌നം പരിഹരിച്ചിട്ടില്ല. കുമരകത്തിന്‍റെ തെക്കന്‍ മേഖലയിലേയ്ക്കുള്ള സര്‍വീസ് പൂര്‍ണമായി നിലച്ചു. കൊഞ്ചുമട-അട്ടിപീടിക ഭാഗത്തേയ്ക്ക് ഏഴ് സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തിയിരുന്നു. ഈ ബസുകളും താത്കാലിക റോഡിന്‍റെ അക്കരെ കിടക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം ചന്ത കവലയ്‌ക്ക് സമീപം വാഹനം പാര്‍ക്ക് ചെയ്യാന്‍ സൗകര്യം ഒരുക്കണമെന്നാണ് ബസുകാരുടെ ആവശ്യം. അതിനായി ഇവിടെ മണ്ണിട്ട് നികത്തുന്ന ജോലികള്‍ നടന്നുകൊണ്ടിരിക്കുകയാണ്. പഴയ റോഡില്‍ ഇടുങ്ങിയ ഭാഗത്ത് ഏറെ പണിപ്പെട്ടാണ് വൈക്കം-ചേര്‍ത്തല ഭാഗത്ത് നിന്ന് എത്തുന്ന ബസുകള്‍ തിരിക്കുന്നത്.

കോട്ടയം ഭാഗത്ത് നിന്നും കുമരകം ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ക്ക് ഒരേ സമയം താത്‌കാലിക റോഡിലൂടെ കടന്നുപോകാന്‍ കഴിയില്ലെന്നതുകൊണ്ട് കുമരകം ടൗണിലും ആറ്റാമംഗലം പള്ളിക്ക് മുന്നിലും ഗതാഗതക്കുരുക്ക് രൂക്ഷമാണ്. ഒരു പ്ലാനിങ്ങും നടത്താതെയാണ് പഞ്ചായത്ത് ഗതാഗത പരിഷ്‌ക്കാരങ്ങള്‍ നടപ്പാക്കിയിരിക്കുന്നതെന്നാണ് ബസ് ജീവനക്കാരുടെ പരാതി.