കുമരകത്തേക്ക് വരുന്നവർ ശ്രദ്ധിക്കുക! റോഡരികിൽ വമ്പൻ കുഴി: ഇരുചക്ര വാഹന യാത്രക്കാർക്ക് അപകട ഭീഷണി

കുമരകത്തേക്ക് വരുന്നവർ ശ്രദ്ധിക്കുക! റോഡരികിൽ വമ്പൻ കുഴി: ഇരുചക്ര വാഹന യാത്രക്കാർക്ക് അപകട ഭീഷണി

 

കുമരകം : ഇരുചക്ര വാഹന യാത്രക്കാർക്ക് അപകട ഭീഷണി ഉയർത്തി റോഡരികിലെ ഭീമൻ കുഴി. കുമരകം ആറ്റാമംഗലം പള്ളിവക സ്ഥലത്തെ താല്ക്കാലിക ബസ്സ്റ്റാൻ്റിന് മുന്നിലാണ് കുളത്തിന് സമാനമായി വലിയ കുഴി രൂപപ്പെട്ടിരിക്കുന്നത്.

കോട്ടയത്ത് നിന്നുള്ള ബസുകൾ ഈ ബസ് സ്റ്റാൻ്റുവരെയെ സർവ്വീസ് നടത്തുന്നുള്ളു. അതിനാൽ ദിവസവും നിരവധി ബസ്സുകൾ ബസ് സ്റ്റാൻ്റിലേക്ക് കയറുകയും ഇറങ്ങുകയും ചെയ്യുന്നതിനാൽ കുഴി അനുദിനം വലുതായിക്കൊണ്ടിരിക്കുകയാണ്

പണ്ട് കാലത്ത് പാടത്തെ കട്ട കുത്തിപ്പാെക്കി നിർമ്മിച്ച റാേഡായതിനാൽ കുഴിയുടെ ആഴം കൂടുന്നതിന് ഏറെ നാൾ വേണ്ട. കോട്ടയം ഭാഗത്തേക്ക് പോകുന്ന ഇരുചക വാഹനങ്ങൾ ഈ കുഴിയിൽ വീണ് അപകടത്തിൽ പെടുന്നത് പതിവാണെന്ന് സമീപത്തുള്ള കട ഉടമകൾ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇപ്പാേൾ വേനൽ കാലമായതിനാൽ കുഴിയുടെ ആഴം കാണാൻ സാധിക്കും. മഴ തുടങ്ങുന്നതാേടെ റോഡ് ഏത്, കുഴി ഏത് എന്ന് തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയുണ്ടാകും. ഇത് കൂടുതൽ അപകടങ്ങൾക്ക് വഴിയൊരുക്കും.

കുഴി എത്രയും വേഗം അടച്ച് അപകടങ്ങൾ ഉണ്ടാകാതിരിക്കാൻ പൊതുമരാമത്ത് വകുപ്പ് ഉടൻ നടപടി സ്വീകരിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.