play-sharp-fill
വീട്ടുമുറ്റത്ത് അയൽവാസിയുടെ പട്ടി കയറിയത് ചോദ്യം ചെയ്തു: കുമരകത്ത് കൂട്ടയടി: പട്ടിയുടെ ഉടമസ്ഥന്റെ കൈ തല്ലി ഒടിക്കുകയും .തലതല്ലിപ്പൊട്ടിക്കുകയും ചെയ്തു.

വീട്ടുമുറ്റത്ത് അയൽവാസിയുടെ പട്ടി കയറിയത് ചോദ്യം ചെയ്തു: കുമരകത്ത് കൂട്ടയടി: പട്ടിയുടെ ഉടമസ്ഥന്റെ കൈ തല്ലി ഒടിക്കുകയും .തലതല്ലിപ്പൊട്ടിക്കുകയും ചെയ്തു.

 

കുമരകം :വീട്ടുമുറ്റത്ത് അയൽവാസിയുടെ പട്ടി കയറിയത് ചോദ്യം ചെയ്തത് കുമരകത്ത് കൂട്ടയടിയിൽ
കലാശിച്ചു. പട്ടിയുടെ ഉടമസ്ഥന്റെ കൈ തല്ലി ഒടിക്കുകയും .തല തല്ലിപ്പെട്ടിക്കുകയും ചെയ്തു.

ആശാരിശ്ശേരിയിൽ ഇന്നലെ വൈകുന്നേരം അയൽവാസികൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ചെത്തുതൊഴിലാളിയുടെ തലയ്ക്കും കൈയ്ക്കും പരുക്കേറ്റു. തുഴകാെണ്ടേറ്റ അടിയിൽ തല പാെട്ടി കൈ ഒടിയുകയും ചെയ്തു.

പരിക്കേറ്റ കുമരകം ഒന്നാം നമ്പർ ഷാപ്പിലെ ചെത്തുതൊഴിലാളി സാജനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. തലക്ക് സ്റ്റിച്ചും കൈക്ക് പ്ലാസ്റ്ററും ഇട്ടിരിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സാജൻ്റെ പട്ടി തുടൽ പൊട്ടി അയൽവാസിയായ കാവിൽ സുനിൽ കുമാറിൻ്റെ വീട്ടുമുറ്റത്ത് എത്തിയതിനെ സുനിൽകുമാർ ചോദ്യം ചെയ്തതിനെ തുടർന്നാണ് അടി ഉണ്ടായത്. സാജൻ്റെ ഭാര്യ സുനജയുമായി

വാക്കുതർക്കത്തിലേർപ്പെടുകയും വീഡിയോ മാെബെെലിൽ പകർത്തുകയും ചെയ്തെന്നും ഇതിനെ സാജൻ ചോദ്യം ചെയ്തതോടെയാണ് സുനിൽകുമാർ തുഴ കൊണ്ടടിച്ചതെന്നാണ് സുനജ പറയുന്നത്.

ഇതിനു മുമ്പും സുനിൽകുമാർ വഴക്കുണ്ടായിട്ടുണ്ടെന്നും കുമരകം പോലീസിൽ പരാതി സമർപ്പിച്ചിട്ടുണ്ടെന്നും സുനജ പറഞ്ഞു