കുമരകത്തെ ബന്ദിപ്പൂവ് വിതരണത്തിന് തയാറായി: പഞ്ചായത്തിലാകെ 16000 തൈകൾ പൂത്തുലഞ്ഞു നിൽക്കുന്നു: ഓർഡർ ചെയ്താൽ സ്ഥലത്തെത്തിക്കും: വിലയും കുറവ്
സ്വന്തം ലേഖകൻ
കുമരകം: ഓണക്കാലത്ത് പൂക്കളമൊരുക്കാൻ വിലക്കുറവിൽ പൂവേണോ? നേരേ കുമരകത്തിന് വിട്ടോ. പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി 16000 ചുവട് ചെണ്ടുമല്ലിയാണ് വിവിധ വാർഡുകളിലായി വിളവെടുപ്പിന് തയാറായി നിൽക്കുന്നത്.
ഓരോ വാർഡിലും 500 മുതൽ 1000 ചുവടു ചെണ്ടുമല്ലി തൈകൾ ആണ് ഓണക്കാലത്തെ പൂവിനായി വെച്ചുപിടിപ്പിച്ചത്.
4 മുതൽ 10 വരെ അംഗങ്ങളുള്ള വനിതകളുടെ ഗ്രൂപ്പാണ് പൂകൃഷി നടത്തുന്നത്.
പൊതു വിപണിയിൽ കിട്ടുന്നതിലും വില അൽപം താഴ്ത്തി വിൽക്കാനാണ് ആലോചനയെന്ന് 12-ാം വാർഡിലെ സമുദ്ധി ഗ്രൂപ്പ് അംഗവും സി ഡി എസ് മെമ്പറുമായ സിന്ധു സുനിൽ തേർഡ്ഐ ന്യൂസിനോട് പറഞ്ഞു ‘
3 ദിവസം കഴിഞ്ഞാൽ പൂവ് പൂർണ വളർച്ചയെത്തും. വിളവെടുക്കുന്ന പൂവിന് വിപണിയാണ് ഇപ്പോൾ പ്രശ്നം. കോട്ടയം നഗരത്തിലെ പൂക്കടകളിൽ ആർക്കും പൂവേണ്ട. അവർക്ക് തമിഴ് നാട്ടിൽ നിന്നുള്ള പൂവ് മതി. മരുന്നടിച്ചു വരുന്ന പൂവ് 72 മണിക്കൂർ വാടാതെ നിൽക്കം ‘ എന്നാൽ മരുന്നടിക്കാത്ത നമ്മുടെ നാട്ടിലെ പൂവിന് അത്രയും ആയുസ് കിട്ടില്ല അതിനാൽ വിപണി ഒരു പ്രശ്നമായിരിക്കുകയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
500 ചുവട് പൂവ് നട്ടുവളർത്തിയപ്പോൾ 4500 രൂപ ചെലവായി. വിൽപന പ്രശ്നം എങ്ങനെ പരിഹരിക്കുമെന്ന കാര്യത്തിൻ ആശങ്കയിലാണ് വനിതകൾ.
മഞ്ഞ, ഓറഞ്ച് നിറമുള്ള പൂക്കളാണ് ഇപ്പോൾ വിരിഞ്ഞു നിൽക്കുന്നത്. ആവശ്യക്കാർ ഓർഡർ നൽകിയാൽ സ്ഥലത്തെത്തിക്കുമെന്ന് സിന്ധു സുനിൽ അറിയിച്ചു.
ബന്ദിച്ചെടികളുടെ വിളവെടുപ്പ് 12-ാം വാർഡിൽ നടത്തി.ബന്ദിപ്പൂവിന്റെ വസന്തം ഒരുക്കിയിരിക്കുന്നത് സമൃദ്ധി ഗ്രൂപ്പാണ്. രണ്ടുമാസത്തെ പരിപാലനത്തിനുശേഷം. ഇന്നലെ കുമരകം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി കെ ജോഷി വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു.
വാർഡ് മെമ്പർ ദിവ്യാ ദാമാേദരന്റെഅധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കൃഷി ഓഫീസർ ആൻ സ്നേഹ ബേബി,ആത്മാ സ്റ്റാഫ് സി.റ്റി. സബിത , ഗ്രൂപ്പ് അംഗങ്ങളായ. സിന്ധു സുനിൽ. കാഞ്ചന മണിക്കുട്ടൻ. ബിന്ദു, സുധർമ, സുമ, ദീപാ, ഗീതു, സുജാത എന്നിവർ പങ്കെടുത്തു. ബന്ദിപ്പൂ ആവശ്യമുള്ളവർ താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.കുമരകം പഞ്ചായത്ത് ഓഫീസിനടുത്താണ് ഈ ബന്ദി ചെടിയത്. ഫോൺ: 8089181539,
9400606213