മഴ തുടരുന്നു: കുമരകം റോഡിൽ വെള്ളം കയറി തുടങ്ങി : കോട്ടയം കുമരകം റോഡിൽ ആമ്പക്കുഴി, ഇല്ലിക്കൻ തുടങ്ങിയ സ്ഥലങ്ങളിൽ ഇന്നലെ രാത്രി വെള്ളം കയറി
കുമരകം : രണ്ടു ദിവസമായി പെയ്യുന്ന മഴയും ജില്ലയുടെ കിഴക്കൻ പ്രദേശത്തെ ഉരുൾപാെട്ടലും മൂലം പിടിഞ്ഞാറൻ പ്രദേശങ്ങളിൽ വെള്ളം കയറി തുടങ്ങി.
തിരുവാർപ്പ്, അയ്മനം, കുമരകം, ആർപ്പുക്കര തുടങ്ങിയ പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്ക കെടുതി നേരിട്ടു തുടങ്ങി. നിരവധി വീടുകളിൽ വെള്ളം കയറി തുടങ്ങി.
ഒട്ടുമിക്ക പ്രദേശങ്ങളിലും മഴ തുടരുന്നതിനാൽ നാട്ടുകാർ ആശങ്കയിലാണ്. നിരവധി വീടുകൾ സുരക്ഷിതമല്ലാത്ത അവസ്ഥയിലാണ്. കുമരകത്ത് ദുരന്ത നിവാരണത്തിനായി കൺട്രാേൾ റൂം പ്രവർത്തനം ആരംഭിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കോട്ടയം കുമരകം റോഡിൽ ആമ്പക്കുഴി, ഇല്ലിക്കൻ തുടങ്ങിയ സ്ഥലങ്ങളിൽ ഇന്നലെ രാത്രി മുതൽ വെള്ളം കയറി തുടങ്ങി. എങ്കിലും ഗതാഗതത്തെ സാരമായി ബാധിച്ചിട്ടില്ല.
Third Eye News Live
0