കുമരകം ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ വായനാദിനം ആചരിച്ചു
കുമരകം: ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ വായനാദിനം സമുചിതമായി ആചരിച്ചു. സ്കൂളിലെ പൂർവ്വവിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തിൽ പൂർവ്വവിദ്യാർത്ഥിയായ ആയില്യം വിജയകുമാർ നിർമ്മിച്ച കൂറ്റൻ പുസ്തകം പ്രകാശനം ചെയ്യുകയും, അതിലെ ഉള്ളടക്കം വായിച്ചുകൊണ്ടും
പഞ്ചായത്ത് പ്രസിഡന്റ് ധന്യ സാബു വായന ദിന ആഘോഷങ്ങളുടെ ഉത്ഘാടനം നിർവ്വഹിച്ചു. സ്കൂൾ പി.റ്റി.എ പ്രസിഡന്റ് വി.എസ് സുഗേഷ് അധ്യക്ഷനായ
ചടങ്ങിൽ വി.എച്ച്.എസ്.ഇ പ്രിൻസിപ്പാൾ പൂജ ചന്ദ്രൻ, അദ്ധ്യാപകരായ വിജയകുമാർ, കെ.ആർ സജ്ജയൻ, പൂർവവിദ്യാർത്ഥി സംഘടന ചെയർമാൻ വി.കെ ചന്ദ്രഹാസൻ, പൂർവവിദ്യാർത്ഥി സംഘടന ഭാരവാഹികളായ പി.എസ് സദാശിവൻ, പി.കെ ശാന്തകുമാർ തുടങ്ങിയവർ പങ്കെടുത്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വായനാശീലം അന്യമായി കൊണ്ടിരിക്കുന്ന പുതു തലമുറയ്‌ക്ക് വായനയുടെ പ്രധാന്യത്തെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തലാണ് ഓരോ വായനാദിനവും. വായനാശീലം മറന്ന് ആധുനിക യുഗത്തിന്റെ മുഖഛായായ സ്മാർട്ട്‌ഫോണുകളിലേക്ക് ഒതുങ്ങിയ പുതു തലമുറയുടെ ഇടയിൽ വായനാ ദിനത്തിന്റെ പ്രധാന്യം ഏറെയാണ്.