
കുമരകം : 9-ാം വാര്‍ഡ് വികസന സമിതിയുടെ നേതൃത്വത്തില്‍ വാര്‍ഡിലെ എസ്.എസ്.എല്‍.സി, പ്ലസ് ടൂ ഉന്നതവിജയം കരസ്ഥമാക്കിയവരെ അനുമോദിക്കുകയും വാര്‍ഡിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും പഠനോപകരണ വിതരണവും നടത്തി. പഞ്ചായത്ത് വൈസ്പ്രസിഡന്റ് രമ്യാ ഷിജോയുടെ അദ്ധ്യക്ഷതയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.പി. ഗോപി സമ്മേളനം ഉദ്ഘാടനം ചെയ്തു.
ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ അഡ്വ. അലന്‍ കുര്യാക്കോസ് മാത്യു എസ്.എസ്.എല്‍.സി, പ്ലസ് ടൂ അവാര്‍ഡ് വിതരണം നടത്തി. കുമരകം പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ കെ.എസ്. സലിമോന്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനോപകരണ വിതരണം നിര്‍വ്വഹിച്ചു.
വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ . ടോണി തോമസ്, കുടുംബശ്രീ സി.ഡി.എസ്. അംഗം ബിന്ദു സുരേഷ്, അയല്‍സഭ കണ്‍വീനര്‍മാരായ ആര്‍ കുഞ്ഞുമോന്‍, എം.പി. സത്യന്‍, കെ.കെ. പുഷ്പാംഗതന്‍, റ്റി.ജി. ജോര്‍ജ്, ബിബിന്‍ വര്‍ഗ്ഗീസ് എന്നിവര്‍ പ്രസംഗിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അയല്‍സഭ ജോയന്‍റ് കണ്‍വീനര്‍മാരായ കെ.കെ. ബിജു, എ.എസ്. സഞ്ജു, ജയശ്രീ ബേബി, രഞ്ജിത ഉദയകുമാര്‍, രമ്യ ശരത് വാര്‍ഡ് വികസന സമിതി അംഗങ്ങളായ കെ. പി. സുരേഷ് , . കെ.കെ. സാബു, ലീലാമ്മ ജോണ്‍സണ്‍ എന്നിവര്‍ നേതൃത്വം നല്‍കി.







