Spread the love

കൊല്ലം: ഒരു കയ്യിൽ സ്റ്റിയറിങ് മറ്റേ കയ്യിൽ മൊബൈൽ ഫോൺ ഇതെല്ലാം സിമ്പിൾ.

video
play-sharp-fill

കൊട്ടാരക്കര – കൊല്ലം റൂട്ടിലാണ് കെഎസ്ആർടിസി ഡ്രൈവറുടെ ഈ സാഹസിക യാത്ര.

യാത്രക്കാരിൽ ഒരാൾ പകർത്തിയ ദൃശ്യങ്ങൾ മാധ്യമങ്ങൾക്ക് നൽകുകയായിരുന്നു പിന്നാലെ നടപടിയുമായി മോട്ടോർ വാഹനം വകുപ്പ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കെഎസ്ആർടിസി ഡ്രൈവറായ അഭിജിത്തിനെതിരെയാണ് എൻഫോഴ്സ്മെന്റ് ആർടിഒ നടപടി ആരംഭിച്ചത്.

ഇന്ന് കൊട്ടാരക്കര എൻഫോഴ്സ്മെന്റ് ഓഫീസിൽ നേരിട്ട് ഹാജരാകാൻ ഡ്രൈവർക്ക് എൻഫോഴ്സ്മെന്റ് ആർടിഒ എ. കെ. ദിലു നിർദ്ദേശം നൽകി.

ഈ മാസം 18-ന് രാവിലെ ആറ് മണിയോടെയായിരുന്നു വിവാദപരമായ സംഭവം നടന്നത്.

യാത്രക്കാരുടെ ജീവന് ഭീഷണിയാകും വിധം അശ്രദ്ധമായി വാഹനമോടിച്ച ദൃശ്യങ്ങൾ പരസ്യമായതോടെയാണ് മോട്ടോർ വാഹന വകുപ്പ് ഇടപെട്ടത്.

യാത്രക്കാരൻ നൽകിയ ദൃശ്യങ്ങൾ കൃത്യമായി പരിശോധിച്ച ശേഷമാണ് ഡ്രൈവറോട് നേരിട്ട് ഹാജരാകാൻ അധികൃതർ ആവശ്യപ്പെട്ടത്.

ഇന്ന് നടക്കുന്ന ഹിയറിങ്ങിന് ശേഷം കുറ്റം തെളിയിക്കപ്പെട്ടാൽ ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുന്നത് ഉൾപ്പെടെയുള്ള കടുത്ത നിയമനടപടികൾ സ്വീകരിക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കി.