play-sharp-fill
കുമരകം വാച്ചാപ്പറമ്പിൽ ശ്രീ ദുർഗ്ഗാദേവിക്ഷേത്രം ; ദേവപ്രശ്ന പരിഹാര ക്രിയയും പൊങ്കാല മഹോത്സവവും

കുമരകം വാച്ചാപ്പറമ്പിൽ ശ്രീ ദുർഗ്ഗാദേവിക്ഷേത്രം ; ദേവപ്രശ്ന പരിഹാര ക്രിയയും പൊങ്കാല മഹോത്സവവും

 

കുമരകം : വാച്ചാപ്പറമ്പിൽ ശ്രീ ദുർഗ്ഗാദേവിക്ഷേത്രത്തിലെ ദേവപ്രശ്ന പരിഹാര ക്രിയകളും, അഷ്ടബന്ധ നവീകരണ കലശവും, പൊങ്കാല മഹോത്സവവും മെയ്‌ 6 മുതൽ 10 വരെ നടക്കും.

ഐശ്വര്യത്തിനും കുടുംബസമാധാനത്തിനും മംഗല്യ ഭാഗ്യത്തിനും, സന്താന സൗഭാഗ്യത്തിനും, രോഗശാന്തിക്കും വേണ്ടി നടത്തപ്പെടുന്ന അമ്മയുടെ ഇഷ്ട വഴിപാടായ പൊങ്കാല മെയ് 10-ാം തീയതി രാവിലെ 9 മണിക്ക് ദേവീസന്നിധിയിൽ നടത്തപ്പെടും.

പൊങ്കാല അർപ്പിക്കുവാൻ വരുന്നവരിൽ നിന്നും നറുക്കിട്ടെടുക്കുന്ന ദേവിഭക്തയായിരിക്കും പൊങ്കാലയ്ക്ക് ഭദ്രദീപം തെളിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന്
ക്ഷേത്രം തന്ത്രി എം.എൻ ഗോപാലൻ തന്ത്രികൾ പണ്ടാരഅടുപ്പിൽ അഗ്നിപകർന്ന്
പൊങ്കാല ആരംഭിക്കുന്നു.

തിരുവുത്സവ ദിവസങ്ങളിൽ രാവിലെ 6 മണിയ്ക്ക് മഹാഗണപതി ഹോമവും നാരങ്ങാവിളക്കും ഭക്തർക്ക് വഴിപാടായി സമർപ്പിക്കാവുന്നതാണ്.