കുമരകം കടക്കാൻ കുറെ വിഷമിക്കും: കോണത്താറ്റ് പാലം നിർമ്മാണവുമായി ബന്ധപ്പെട്ട് താൽക്കാലിക റോഡിൽ ഗതാഗത നിയന്ത്രണം: വൻ ഗതാഗതക്കുരുക്ക്. ഇരുഭാഗത്തും ഒരു കിലോമീറ്ററിലധികം ദൂരത്തിൽ വാഹനങ്ങളുടെ നീണ്ട നിര.
കോട്ടയം :കുമരകം റോഡിൽ കോണത്താറ്റ് പാലം നിർമ്മാണവുമായി ബന്ധപ്പെട്ട് താൽക്കാലിക റോഡിൽ നിയന്ത്രണം ഏർപ്പെടുത്തിയതോടെ വൻ ഗതാഗതക്കുരുക്ക്.ഇരുഭാഗത്തും ഒരു
കിലോമീറ്ററിലധികം ദൂരത്തിൽ വാഹനങ്ങളുടെ നീണ്ട നിര.
നിർമ്മാണത്തിലിരിക്കുന്ന കോണത്താറ്റ് പാലത്തിന്റെ കിഴക്കുവശത്ത് ആറ്റാമംഗലം പള്ളി
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഭാഗത്തെ താൽക്കാലിക റോഡിനോട് ചേർന്ന് പൈലിംങ് പ്രവർത്തനങ്ങൾ നടക്കുന്നതിന്റെ ഭാഗമായാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്.
ഇന്നു മുതൽ അഞ്ചുദിവസത്തേക്കാണ് ഗതാഗത നിയന്ത്രണം.
ഇതിനാൽ താൽക്കാലിക റോഡിൽ ഒരു സമയം ഒരു വശത്തേക്ക് മാത്രം വാഹനങ്ങൾ കടത്തിവിടുന്ന തരത്തിലാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്.
എന്നാൽ ഓണാവധിക്ക് ശേഷം വന്ന ആദ്യ പ്രവൃത്തി ദിവസത്തിൽ രാവിലെ മുതൽ വാഹനങ്ങളുടെ വലിയ തിരക്കാണ് റോഡിൽ അനുഭവപ്പെടുന്നത്.
കുമരകം പോലീസിന്റെ നേതൃത്വത്തിലാണ് വാഹനങ്ങളുടെ തിരക്ക് നിയന്ത്രിക്കുന്നത്.
എന്നാൽ പ്രതീക്ഷിച്ചതിനും അപ്പുറമാണ് റോഡിൽ വാഹനങ്ങളുടെ നീണ്ടനിര ഉണ്ടാകുന്നതെന്നത് പ്രതിസന്ധിയാകുന്നുണ്ട്.
കോട്ടയം വശത്തേക്കും, കുമരകം ഭാഗത്തേക്കും ഒരു കിലോമീറ്ററിലധികം ദൂരത്തിൽ വാഹനങ്ങളുടെ നീണ്ട നിരയാണ് ഇന്ന് രാവിലെ മുതൽ അനുഭവപ്പെടുന്നത്.