കുമരകം തെക്കുംകര ക്ഷേത്രം ഉത്ര മഹോത്സവം ; സമ്മാനകൂപ്പൺ ഉത്ഘാടനം നിർവ്വഹിച്ചു
കുമരകം : തെക്കുംകര ശ്രീ അർദ്ധനാരീശ്വര ക്ഷേത്രത്തിൽ ഏപ്രിൽ 14 മുതൽ 20 വരെ നടക്കുന്ന ഉത്ര മഹോത്സവത്തിനോട് അനുബന്ധിച്ചു ഉത്ര മഹോത്സവ ആഘോഷകമ്മിറ്റി പുറത്തിറക്കിയ സമ്മാന കൂപ്പണിന്റെ ഉത്ഘാടനം നിർവ്വഹിച്ചു.
ഇന്നലെ നടന്ന ചടങ്ങിൽ എം.എൻ ഗോപാലൻ തന്ത്രി ക്ഷേത്രം സെക്രട്ടറി ചന്ദ്രശേഖരൻ കുമർത്തുശ്ശേരിയിൽ നിന്നും ആദ്യ കൂപ്പൺ കൈപറ്റിയാണ് കൂപ്പണിന്റെ ഉത്ഘാടനം നിർവ്വഹിച്ചത്.
ഉത്ര മഹോത്സവ ആഘോഷകമ്മിറ്റി മാനേജർ വിഷ്ണു മോഹൻ പുത്തൻപറമ്പിൽ, കൺവീനർ ശ്യാം കണിച്ചുകാട് എന്നിവർക്കൊപ്പം മറ്റു കമ്മിറ്റി അംഗങ്ങളും ചടങ്ങിൽ സന്നിഹിതരായി. സമ്മാന കൂപ്പൺ നറുക്കെടുപ്പ് മെയ് 10 – ന് ക്ഷേത്ര പ്രതിഷ്ഠ വാർഷിക ദിനത്തിൽ രാവിലെ 11ന് നടക്കും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0