തല തിരിഞ്ഞ ദിശാബോർഡ് ബോട്ട്ജെട്ടിക്കു പകരം വഴി കാട്ടുന്നത് മഠത്തിലേക്ക്:

തല തിരിഞ്ഞ ദിശാബോർഡ് ബോട്ട്ജെട്ടിക്കു പകരം വഴി കാട്ടുന്നത് മഠത്തിലേക്ക്:

Spread the love

 

സ്വന്തം ലേഖകൻ
കുമരകം: ഇളകിമാറിയ ഒരു സ്ക്രൂ പറ്റിച്ച പണി ചില്ലറയല്ല. തലതിരിഞ്ഞ ദിശാബോർഡ് പുലിവാലായി മാറി. കുമരകം നവ നസ്രത്ത് പള്ളിക്കു സമീപം ബോട്ട് ജെട്ടിയിലേക്ക് പോകാൻ വഴി കാട്ടാനായി സ്ഥാപിച്ച ദിശാബോർഡിൻ്റെ ഇളകി പോയ സ്ക്രുവാണ് വഴിതെറ്റിക്കാൻ കാരണക്കാരൻ. മുകൾ ഭാഗത്തെ സ്ക്രൂ പോയതോടെ ബോർഡ് തല കീഴായി മാറുകയായിരുന്നു.

ഇതോടെ ബോർഡ് വഴി കാട്ടുന്നത് ബോട്ടുജെട്ടിക്കു പകരം സമീപത്തെ മഠത്തിലേക്കായി മാറിയിരിക്കുകയാണ്. അല്ലെങ്കിൽ ബോർഡ് വായിക്കുന്നവർ തല കുത്തി നില്ക്കണം.

ഒരു ബോർഡ് പറ്റിച്ച പണി ചില്ലറയല്ല. ഇനിയിപ്പം ബോർഡ് നേരേയാക്കാൻ ആരെങ്കിലും എത്തുമോ എന്നകാത്തിരിപ്പിലാണ് കുമരകം സ്വദശികൾ .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group