121-മത്ശ്രീനാരായണ കുമരകം മത്സരവള്ളംകളി; ശ്രീനാരായണ ട്രോഫി മൂന്നു തൈയ്ക്കന്: സഹകരണ , ദേവസ്വം. തുറമുഖ വകുപ്പ് മന്ത്രി വി എൻ വാസവൻ ജലമേള ഉദ്ഘാടനം ചെയ്തു.
കുമരകം: ശ്രീനാരായണ ജയന്തി പബ്ലിക് ബോട്ട് റെയ്സ് ക്ലബ്ബ് വിവിധ മേഖലകളുടെ സഹകരണത്തോടെ ഇന്നലെ കോട്ടത്തോട്ടിൽ നടത്തിയ
121 – മത് ശ്രീനാരായണ ജയന്തി കുമരകം മത്സരവള്ളം കളിയിൽ കുമരകം ഫ്രീഡം ബോട്ട് ക്ലബിൻ്റെ മൂന്നു തൈയ്ക്കൻ ശ്രീനാരായണാ എവർ റോളിംഗ് ട്രാേഫിയിൽ മുത്തമിട്ടു.
ആവേശം അലതല്ലിയ ഫെെനൽ മത്സരത്തിൽ കവണാർ സിറ്റി ബോട്ട് ക്ലബ്ബിന്റെ പി.ജി. കർണ്ണനെ ഒരു തുഴപ്പാടിന് പിന്തള്ളിയാണ് കെ.പി. ബാലാജിയുടെ നേതൃത്വത്തിൽ മത്സരിച്ച മൂന്നുതെെക്കൻ തിരുവോണ നാളിൽ വിജയ കിരീടം ചൂടിയത്.
കുമരകം ടൗൺ ബോട്ട് ക്ലബിന്റെ തുരുത്തിത്തറയെ പരാജയപ്പെ
ടുത്തി മൂന്നു തൈയ്ക്കൻ ഫെെനലിൽ പ്രവേശിച്ചപ്പാേൾ സമുദ്ദ്ര ബോട്ട് ക്ലബിൻ്റെ പടക്കുതിരയെ പരാജയപ്പെടുത്തിയാണ് പി ജി കർണ്ണൻ ഫെെനൽ യാേഗ്യത നേടിയത്.
ഒന്നാം തരം ഇരുട്ടുകുത്തി വള്ളങ്ങളുടെ ലൂസേഴ്സ് ഫൈനലിൽ കെറ്റിബിസിയുടെ തുരുത്തിത്തറ പടക്കുതിരയെ പരാജയപെടുത്തി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ചിരവെെരികളായ
നെെനാടനും വേലങ്ങാടനും തമ്മിലായിരുന്നു ഒന്നാം തരം ചുരുളൻ വള്ളങ്ങളുടെ ഫെെനൽ മത്സരത്തിൽ ഏറ്റുമുട്ടിയത്. ടിം യു.കെ. ബി. സി ചെങ്ങളത്തിൻ്റെ കൈക്കരുത്തിൽ നൈനാടൻ (കാേടിമത) കുമ്മനം യുവ ദർശന ബോട്ട് ക്ലബിന്റെ വേ
ലങ്ങാടനെ ഇഞ്ചുകളുടെ വ്യത്യാസത്തിൽ പിന്നിലാക്കി.
രണ്ടാം തരം ചുരുളൻ വള്ളങ്ങളുടെ
മത്സരത്തിൽ കോട്ടപ്പറമ്പൻ നം. 2 നെ പരാജയപെ
ടുത്തി കണ്ണാടിച്ചാൽ കെയുബിസിയുടെ ഡായി നം -2 ജേതാക്കളായി.
രണ്ടാം തരം ഇരുട്ടുകുത്തി വള്ളങ്ങളുടെ മത്സരവും കോട്ടത്താേടിൻ്റെ ഇരുകരകളിലും തിങ്ങി നിറഞ്ഞ കാണികളെ ആവേശത്തിലാക്കി. റ്റി ബി.സി തിരുവാർപ്പിൻ്റെ ശരവണനും കുമരകം യുവശക്തി ബോട്ട് ക്ലബിൻ്റെ സെൻ്റ് ജാേസഫും തമ്മിലായിരുന്നു അന്തിമ പാേരാട്ടം. ശരവണനായിരുന്നു ആദ്യം ഫിനിഷിംഗ് പോയൻ്റ് കടന്നത്.
രണ്ടാം തരം വെപ്പുവള്ളങ്ങളുടെ മത്സരവും സമീപ കരക്കാർ തുഴഞ്ഞവള്ളങ്ങൾ തമ്മിലായിരുന്നു. കുമ്മനം അറുപറ ബാേട്ട് ക്ലബിന്റെ ഒറ്റത്തെെക്കനെ പരാജയപ്പെടുത്തി ഇല്ലിക്കൽ ടീം ഐബിസിയുടെ ഏബ്രഹാം മൂന്നു തെെക്കൻ വിജയി യായി. വെപ്പുവള്ളങ്ങളുടെ പ്രദർശന മത്സരത്തിൽ ഡി സി ബി സി അയ്മനത്തിൻ്റെ നവജ്യാേതി വിജയിച്ചു.
മൂന്നാം തരം ചുരുളൻ വിഭാഗത്തിൽ തൊള്ളായിരം ബാേട്ട് ക്ലബ്ബിൻ്റെ പടയാളിയാണ് പടവെട്ടി നേടിയത്. 16 മത്സരങ്ങളിലായി 20 കളിവള്ളങ്ങൾ പങ്കെടുത്ത കുമരകം മത്സര വള്ളംകളി തിരുവാേണം ആഘാേഷമാക്കാൻ കുമരകത്തു നിന്നും സമീപ പഞ്ചായത്തുകളിൽ നിന്നും ധാരാളം വള്ളംകളി പ്രേമികളുടെ സാന്നിധ്യംകാെണ്ട് ധന്യമായിരുന്നു 121 -ാമത് ശ്രീനാരായണാ
ജയന്തി മത്സര വള്ളംകളി.
ശ്രീകുമാരമംഗലം ക്ഷേത്രകടവിൽ നിന്നും ഘോഷയാത്രയായി കളിവള്ളങ്ങൾ കോട്ടത്തോ
ടിൻ്റെ ഫിനീഷിംഗ് പോയൻ്റിൽ എത്തിയപ്പോൾ മന്ത്രി വി എൻ വാസവൻ ജലമേള ഉദ്ഘാടനം ചെയ്തു.