കുമരകം പൂങ്കശ്ശേരി-മങ്കുഴി നടപ്പാലം താൽക്കാലികമായി നന്നാക്കി: പ്രദേശവാസികൾക്ക് താത്ക്കാലിക ആശ്വാസം: വാഹനം കയറുന്ന പാലം വേണമെന്ന് നാട്ടുകാരുടെ ആവശ്യം.
കുമരകം: കുമരകം ഗ്രാമ പഞ്ചായത്ത് 3-ാം വാർഡിലെ തകർന്ന പൂങ്കശ്ശേരി നടപ്പാലം
അറ്റകുറ്റപണികൾ ചെയ്ത് സഞ്ചാരയോഗ്യമാക്കി. തകർന്ന പാലത്തിന്റെ ഇരുമ്പ് കേഡറുകൾ
വെൽഡിങ് ചെയ്ത് കൂട്ടിയോജിപ്പിച്ച് ഇരുകരകളിലേയും പഴയ കൽക്കെട്ട് പടികളിൽ സ്ഥാപിച്ച്
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആളുകൾക്ക് നടന്ന് പോകാവുന്ന രീതിയിലാണ് പാലം സഞ്ചാരയോഗ്യമാക്കിയത്. പാലത്തിന്റെ
കൈവരികളുടെ ഉയരം നിജപ്പെടുത്തി ഭാരവും കുറച്ചിട്ടുണ്ട്. താത്കാലിക നടപ്പാലം ആശ്വാസം
ആണെങ്കിലും തങ്ങളുടെ യാത്രാ ദുരിതം ശാശ്വതമായി പരിഹരിക്കാൻ വാഹനഗതാഗത
യോഗ്യമായ പാലം വേണമെന്നാണ് പ്രദേശവാസികളുടെ അഭ്യർഥന.
Third Eye News Live
0